ആഫ്രിക്ക നാഷൻസ് കപ്പ്: നൈജീരിയയും കോംഗോയും സെമിയിൽ

ആബിദ്ജാൻ (ഐവറി കോസ്റ്റ്): ആഫ്രിക്ക നാഷൻസ് കപ്പ് ഫുട്ബാളിൽ നൈജീരിയയും കോംഗോയും സെമിയിൽ. അംഗോളയെ 1-0ന് മറികടന്നാണ് നൈജീരിയ അവസാന നാലിലെത്തിയത്. ഗിനിയക്കെതിരെ ക്വാർട്ടർ ഫൈനലിൽ 3-1ന്റെ ജയത്തോടെയാണ് കോംഗോയുടെ സെമി പ്രവേശം. അഡെമോള ലുക്മാനാണ് നൈജീരിയക്കായി വലകുലുക്കിയത്.

41ാം മിനിറ്റിലായിരുന്നു ടൂർണമെന്റിൽ ലുക്മാന്റെ മൂന്നാം ഗോൾ. 75ാം മിനിറ്റിൽ വിക്ടർ ഒസിമൻ വലകുലുക്കിയെങ്കിലും വാർ പുനഃപരിശോധനയിൽ ഓഫ്സൈഡ് വിധിച്ചു. മുഹമ്മദ് ബയോ ഗിനിയക്ക് വേണ്ടി ആദ്യം ഗോൾ നേടി കോംഗോയെ ഞെട്ടിച്ചു. ക്യാപ്റ്റൻ ചാൻസൽ എംപാ, യോനെ വിസ, ആർതർ മസുവകുത് എന്നിവരുടെ ഗോളുകളിൽ ഒടുവിൽ കോംഗോ സെമിയിലേക്ക് കുതിച്ചു.

Tags:    
News Summary - Africa Cup of Nations: Nigeria vs Congo in semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.