മിലാൻ: പ്രായം 39നരികെ നിൽക്കുന്ന വെറ്ററൻ പടക്കുതിര സ്ലാറ്റൻ ഇബ്രാഹിമോവിച്ച് മാരക ഫോം തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ-ഇബ്രാഹിമോവിച്ച് ഗോളടി മത്സരരത്തിനും ഇറ്റലി സാക്ഷിയാകുകയാണ്. ശനിയാഴ്ച രാത്രിയിൽ രണ്ടു ഗോളുമായി ക്രിസ്റ്റ്യാനോ എട്ടു തികച്ചതിനു പിന്നാലെ രണ്ടു ഗോളടിച്ച് പത്തിലെത്തി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.
സീരി 'എ'യിൽ നാപോളിക്കെതിരായ മത്സരത്തിൽ എ.സി. മിലാൻ 3-1ന് ജയിച്ചപ്പോൾ രണ്ടു ഗോളുകൾ ഇബ്രയുടെ വകയായിരുന്നു. കളിയുടെ 20, 54ാം മിനിറ്റുകളിലായിരുന്നു സ്കോർ ചെയ്തത്. ഇഞ്ചുറി ടൈമിൽ യാൻസ് പീറ്റർ ഹോഗ് മൂന്നാം ഗോൾ നേടി.
സ്വീഡിഷ് ക്ലബ്ബായ മാൽമോയിലൂടെ 1999 മുതൽ സീനിയർ ടീമുകളിൽ കളിച്ചുതുടങ്ങിയ ഇബ്രാഹിമോവിക് അജാക്സ്, ജുവൻറസ്, ഇൻറർ മിലാൻ, ബാഴ്സലോണ, പി.എസ്.ജി, എൽ.എ ഗാലക്സി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ മുൻനിരക്ലബ്ബുകൾക്ക് വേണ്ടിയെല്ലാം താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.