ന്യൂഡൽഹി: വിവാദങ്ങൾക്കിടെ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് രാജിവെച്ചു. ആരോഗ്യകാരണങ്ങൾ പറഞ്ഞാണ് അദ്ദേഹം പടിയിറങ്ങുന്നതെങ്കിലും എ.ഐ.എഫ്.എഫിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന. 12 വർഷം ജനറൽ സെക്രട്ടറിയായി തുടർന്ന കുശാലിനെതിരെ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
ഡൽഹി ഹൈകോടതി നിയോഗിച്ച കാര്യനിർവഹണ സമിതിയാണിപ്പോൾ ഫുട്ബാൾ ഫെഡറേഷൻ ഭരണം നിർവഹിക്കുന്നത്. പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ കോടതി നീക്കിയിരുന്നു. എ.ഐ.എഫ്.എഫിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
ജൂൺ 29ന് കുശാൽ ദാസ് ആരോഗ്യകാരണങ്ങൾ വ്യക്തമാക്കി അവധിയിൽ പ്രവേശിച്ചിരുന്നു. സുനന്ദോ ധാറിനാണ് ജനറൽ സെക്രട്ടറിയുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.