സൗദിയിൽ അൽ ഇത്തിഹാദ് ജേതാക്കൾ; കിരീടമില്ലാതെ ക്രിസ്റ്റ്യാനോ സംഘം

റിയാദ്: സൗദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ സീസൺ കിരീടമില്ലാതെ അവസാനിക്കുന്നു. സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദ് ജേതാക്കളായപ്പോൾ ക്രിസ്റ്റ്യാനോയുടെ ടീമായ അൽ നസ്ർ രണ്ടാംസ്ഥാനത്തായി. ഒരു മത്സരംകൂടി ശേഷിക്കെയാണ് അഞ്ച് പോയന്റ് ലീഡുമായി ഇത്തിഹാദിന്റെ നേട്ടം. 29ാം റൗണ്ടിൽ അൽ ഇത്തിഫാഖിനോട് 1-1 സമനില വഴങ്ങിയത് അൽ നസ്റിന് തിരിച്ചടിയായി.

അൽ ഫെയ്ഹയെ എതിരില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയതോടെയാണ് 29 മത്സരങ്ങളിൽ 69 പോയന്റ് നേടി ഇത്തിഹാദിന് കിരീടം സ്വന്തമായത്. ഇത്രയും കളികളിൽ നസ്റിന് 64 പോയന്റും.

അൽ നസ്റിനെതിരായ മത്സരത്തിന്റെ 43ാം മിനിറ്റിൽ നിയാകാതെയിലൂടെ ഇത്തിഫാഖ് മുന്നിലെത്തി. 56ൽ ലൂയിസ് ഗുസ്താവോ സമനില ഗോൾ നേടിയെങ്കിലും കളി 1-1ൽ കലാശിച്ചു. റൊമാരിഞ്ഞോയുടെ ഇരട്ട ഗോളാണ് ഇത്തിഹാദ്-ഫെയ്ഹ മത്സരത്തിലെ സവിശേഷത. മാഞ്ചസ്റ്റർ യുനൈറ്റഡുമായി ഉടക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട ക്രിസ്റ്റ്യാനോ ജനുവരിയിലാണ് സൗദി ക്ലബിലെത്തിയത്. അൽ നസ്റിനായി 16 മത്സരങ്ങളിൽ 14 ഗോൾ നേടിയിട്ടുണ്ട് പോർചുഗീസ് സൂപ്പർ താരം.

Tags:    
News Summary - Al Ittihad winners in Saudi; Cristiano team without a crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.