പാർമക്കെതിരെ​ ജയം; സീരി എ തലപ്പത്ത്​ ലീഡുയർത്തി ഇന്‍റർ

മിലാൻ: അലക്​സിസ്​ സാഞ്ചസ്​ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ പാർമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്​ വീഴ്​ത്തി സീരി എ ഒന്നാം സ്​ഥാനത്ത്​ ലീഡ്​ ആറു പോയിന്‍റാക്കി ഇൻർ മിലാൻ. ഇരു ​ടീമും ലക്ഷ്യം മറന്ന ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റിൽ ചിലിയൻ താരം അലക്​സിസ്​ സാഞ്ചസ്​ ആണ്​ ആദ്യം അക്കൗണ്ട്​ തുറന്നത്​. എട്ടു മിനിറ്റ്​ കഴിഞ്ഞ്​ റൊമേലു ലുക്കാക്കു തുറന്നെടുത്ത അവസരം വീണ്ടും വലയിലെത്തിന്ന്​ സാഞ്ചസ്​ ഇൻറർ ലീഡ്​ രണ്ടാക്കി ഉയർത്തി. 71ാം മിനിറ്റിൽ പാർമ അസെവെദോ ജൂനിയറിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട്​ ഇന്‍റർ പ്രതിരോധത്തെ കീഴടക്കാനായില്ല.

ജയത്തോടെ രണ്ടാം സ്​ഥാനക്കാരായ എ.സി മിലാനെക്കാൾ ലീഡ്​ ആറു പോയിന്‍റിലെത്തിച്ച ഇന്‍ററിന്​ കഴിഞ്ഞ സീസൺ ചാമ്പ്യൻമാരായ യുവന്‍റസിനെത​ിരെ 10​ പോയിന്‍റ്​ അധികമുണ്ട്​. മോശം പ്രകടനം തുടരുന്ന പാർമ പട്ടികയിൽ 19ാമതാണ്​. നവംബറിനു ശേഷം ഇതുവരെയും ജയം പിടിക്കാനായില്ലെന്ന ചീത്തപ്പേരും ടീമിനുണ്ട്​.

അറ്റ്​ലാന്‍റയാണ്​ നാലാമത്​. റോമ, നാപോളി ടീമുകൾ അഞ്ചും ആറും സ്​ഥാനങ്ങളിലുമാണ്​. 

Tags:    
News Summary - Alexis Sanchez scored twice to earn Inter Milan a 2-1 win at Parma and move them six points clear at the top of Serie A.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.