ദോഹ മെട്രോയിൽ ഇനി എല്ലാം സ്റ്റാൻഡേഡ്

ദോഹ: ലോകകപ്പിനു മുന്നോടിയായി ദോഹ മെട്രോയിലെ ഗോൾഡ്, ഫാമിലി ക്ലാസ് കോച്ചുകൾ ഒഴിവാക്കി. നവംബർ ഒന്നു മുതൽ എല്ലാ കോച്ചുകളും സ്റ്റാൻഡേഡ് ക്ലാസായി സർവിസ് നടത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ഡിസംബർ 22 വരെ ഈ നിലയിലായിരിക്കും സർവിസ് നടത്തുന്നത്. ലോകകപ്പ് വേളയിൽ പരമാവധി പേർക്ക് ഒരേ നിലയിൽ യാത്ര ചെയ്യുന്നതിനു വേണ്ടിയാണ് സ്‍പെഷൽ കോച്ചുകളായ ഗോൾഡ്, ഫാമിലി എന്നിവ ഒഴിവാക്കി സ്റ്റാൻഡേഡ് ആയി മാറ്റുന്നത്.

ലോകകപ്പ് വേളയിൽ പൊതുജനങ്ങൾ ഏറ്റവും കൂടുതലായി യാത്ര ചെയ്യുന്ന മാർഗമാണ് ദോഹ മെട്രോ. ഗ്രീൻ, റെഡ്, ഗോൾഡ് ലൈനുകളിലായാണ് മെട്രോ സർവിസ് നടത്തുന്നത്. 37 മെട്രോ സ്റ്റേഷനുകൾ, ഏഴ് ട്രാം സ്റ്റേഷൻ എന്നിങ്ങനെ വിപുലമായ യാത്രാസൗകര്യമാണ് സഞ്ചാരികൾക്കായി ഒരുക്കിയത്. 

Tags:    
News Summary - All coaches are standard in Doha Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.