പ്രീമിയർ ലീഗ് ഫുട്ബോൾ പുതിയ സീസൺ ആവേശകരമായി ആരംഭിച്ചിരിക്കുകയാണ്. വാക്പോരുകളും വീരവാദങ്ങളും എപ്പോഴത്തെയും പോലെ തന്നെ ഈ വർഷവുcണ്ട്. സീസണിന്‍റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ഗോൾകീപ്പർ ആന്ദ്രെ ഒനാന ഈ വർഷം താൻ ഒരുപാട് റിസ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്റർ മിലാനിൽ നിന്നും കഴിഞ്ഞ സീസണിൽ യുനൈറ്റഡിലെത്തിയ താരത്തിന്‍റെ കമന്‍റിൽ പലരും ഞെറ്റി ചുളിച്ചു. യുനൈറ്റഡിന്‍റെ ചിതറിയ ഡിഫൻസിനെയും പരിഗണിച്ച് ഒനാനെയുടെ വാചകത്തിനെതിരെ വിമർശനങ്ങളെത്തിയിരുന്നു.
ഒനാനെക്കെതിരെ വിമർശനവുമായി മുൻ യുനൈറ്റഡ് കീപ്പർ ടിം ഹൊവാർഡ് രംഗത്തെത്തിയിരുന്നു. ഫുട്ബോളിലെ കാര്യങ്ങളൊന്നും പൊതുവെ തന്നെ ഞെട്ടിക്കാറില്ലെന്നും എന്നാൽ ഒനാന പറഞ്ഞത് കേട്ട് തന്നെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ചുവെന്നാണ് ഹൊവാർഡ് പറഞ്ഞത്. കഴിഞ്ഞ വർഷം ഒനാനയുടെ പ്രകടനം മോശമായിരുന്നുവെന്നും ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും ഹൊവാർഡ് പറഞ്ഞു.
'ഫുട്ബോളിലെ കാര്യങ്ങൾ എന്നെ ഇപ്പോഴങ്ങനെ ഞെട്ടിക്കാറൊന്നുമില്ല. എന്നാൽ ഒനാന 'ഞാൻ ഇത്തവണ ഒരുപാട് റിസ്കെടുക്കും, തയ്യാറായിക്കൊ' എന്ന് പറഞ്ഞത് എന്നെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ചു. അവൻ 58 ഗോൾ വിട്ടുനൽകിയിട്ടുണ്ട്... ആദ്യം അതൊന്ന് കുറക്കാൻ ശ്രമിക്കുക. ഇത്തവണ ഒരുപാട് അബദ്ധങ്ങൾ അവന് പറ്റാൻ പാടില്ല. സേവ് ചെയ്യാൻ പറ്റുന്ന ഒരുപാട് ഗോളുകൾ അവനെ മറികടന്ന് പോയിട്ടുണ്ട്. റിസ്കെടുക്കാൻ അവൻ തയ്യാറാകുന്നത് വളരെ നല്ല കാര്യമൊക്കെ തന്നെ എന്നാൽ കഴിഞ്ഞ വർഷം അത് വിജയത്തിലെത്തിക്കാൻ അവന് സാധിച്ചില്ല. ഒനാനക്ക് ഒരുപാട് കഴിവുണ്ട്... എന്നാൽ അവനത് മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയില്ല,' ഹൊവാർഡ് പറഞ്ഞു.
2003-2006 കാലഘട്ടത്തിലായിരുന്നു ഹൊവാർഡ് യുനൈറ്റഡിനായി വല കാത്തത്. 77 മത്സരത്തിൽ പങ്കെടുത്ത അദ്ദേഹം 71 ഗോൾ വഴങ്ങിയിട്ടുണ്ട്. 31 മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാനും ഹൊവാർഡിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.