മഡ്രിഡ്: ബാഴ്സയുടെ മിന്നുംതാരമായിരുന്ന അേന്റായിൻ ഗ്രീസ്മാനെ വീണ്ടും വായ്പയെടുത്ത് ലാ ലിഗ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡ്. നേരത്തെ അത്ലറ്റിക്കോക്കൊപ്പം തകർത്തുകളിച്ച ശേഷം ഇടവേളയിൽ ബാഴ്സ ജഴ്സിയിൽ ഇറങ്ങിയെങ്കിലും 102 മത്സരങ്ങളിൽ 35 ഗോൾ മാത്രമാണ് നേടാനായിരുന്നത്.
കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബാഴ്സലോണയിൽനിന്ന് ഈ സീസണിൽ പടിയിറങ്ങുന്ന 11ാമത്തെ താരമാകുകയാണ് ഗ്രീസ്മാൻ. പകരക്കാരനായി സെവിയ്യ സ്ട്രൈക്കർ ലൂക് ഡി ജോങ്ങിനെ സ്വന്തമാക്കിയിട്ടുണ്ട്.
ട്രാൻസ്ഫർ ജാലകം അടച്ച അവസാന ദിവസം രണ്ടു പേർ കൂടി ടീം വിട്ടിട്ടുണ്ട്. എമേഴ്സൺ റോയൽ ടോട്ടൻഹാമിേലക്കും കൗമാര താരം ഇലക്സ് മോറിബ ലീപ്സിഷിലേക്കുമാണ് പോയത്. സൂപർ താരം ലയണൽ മെസ്സി മടങ്ങിയ ബാഴ്സ ഉളള കരുത്തിൽ കപ്പുയർത്താനുള്ള തീവ്ര യത്നത്തിലാണ്.
കഴിഞ്ഞ സീസണിൽ ബാഴ്സയിൽനിന്ന് സ്വന്തമാക്കിയ ലൂയിസ് സുവാരസ് മുന്നിൽനിന്നു നയിച്ച് അത്ലറ്റികോ ലാ ലിഗ ചാമ്പ്യൻപട്ടം മാറോടുചേർത്തിരുന്നു. പഴയ സഹതാരം ഗ്രീസ്മാൻ കൂടി എത്തുന്നതോടെ ടീമിന് ഇരട്ടി കരുത്താകും.
അതേ സമയം, ബാഴ്സലോണയിൽ മുതിർന്ന താരങ്ങളായ സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവരും ശമ്പളം വെട്ടിക്കുറക്കാൻ സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.