മുൻ കാമുകിക്കെതിരെ അതിക്രമം; ആന്റണിയെ ബ്രസീൽ ടീമിൽനിന്ന് പുറത്താക്കി

ബ്രസീലിയ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിങ്ങർ ആന്റണിയെ മുൻ കാമുകിയുടെ പീഡന ആരോപണത്തെ തുടർന്ന് ബ്രസീൽ  ദേശീയ ടീമിൽനിന്ന് പുറത്താക്കി. ബൊളീവിയക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ആന്റണിക്ക് പകരം ആഴ്സനൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ടീമിൽ ഉൾപ്പെടുത്തി.

അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് 23-കാരനെ ടീമിൽ നിന്ന് പിൻവലിച്ചതെന്ന് ബ്രസീലിയൻ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.

ജനുവരി 15 ന് മാഞ്ചസ്റ്ററിലെ ഹോട്ടൽ മുറിയിൽ വെച്ച് മുൻ കാമുകി ഗബ്രിയേല കവാലിനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പരാതിക്കാരി പറഞ്ഞു. ബ്രസീലിയൻ വാർത്താ ഏജൻസിയായ യു.ഒ.എൽ തിങ്കളാഴ്ചയാണ് അതിക്രമം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 

എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്നും അത് തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നും ആന്റണി സമൂഹ  മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് (ജി.എം.പി) പറഞ്ഞു. 

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. നടപടിയുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. നേരത്തെ സമാന കുറ്റത്തിന് മുന്നേറ്റ താരം മാസൺ ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുനൈറ്റഡ്  സസ്പെൻഡ് ചെയ്തിരുന്നു. 21-കാരൻ കഴിഞ്ഞയാഴ്ചയാണ് വായ്പാടിസ്ഥാനത്തിൽ സ്പാനിഷ് ടീമായ ഗെറ്റാഫെയിൽ ചേർന്നത്.

Tags:    
News Summary - Antony: Brazil drop Manchester United winger after abuse allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.