ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിെൻറ ഭാവി വന്മതിൽ എന്ന് വിശേഷിപ്പിച്ച അൻവർ അലിക്ക് ഇനി പന്തുതട്ടാനാവുമോ? കഴിഞ്ഞ മൂന്നു വർഷംകൊണ്ട് രാജ്യത്തെ ശ്രദ്ധേയനായ പുതുമുഖ ഡിഫൻഡറായി മാറിയ 20കാരൻ ഗുരുതര ഹൃദ്രോഗത്തിെൻറ പിടിയിലാണെന്ന വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ആരാധകലോകം.
ജന്മനാ ഹൃദയവൈകല്യമുള്ള താരത്തോട് പരിശീലനം നിർത്താൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമായി നടന്ന ആരോഗ്യ പരിശോധനകൾക്കു പിന്നാലെയാണ് നടപടി. ഏറ്റവും ഒടുവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ പരിശോധന നടത്തി. മെഡിക്കൽ റിപ്പോർട്ട്, താരത്തിെൻറ ഭാവി സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന് അയച്ചതായി െഎ ലീഗ് സി.ഇ.ഒ സുനന്ദേത ദർ അറിയിച്ചു.
2017ൽ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ പ്രതിരോധനിരയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അൻവർ അലി. രാജ്യത്തിെൻറ ഭാവിതാരമെന്ന വിശേഷണവുമായി വളരുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യൻ ആരോസ്, മിനർവ പഞ്ചാബ് ടീമുകളിലൂടെ മികവ് പ്രകടിപ്പിച്ച താരം െഎ.എസ്.എൽ ക്ലബ് മുംബൈ സിറ്റി എഫ്.സിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം അവസാനമാണ് േരാഗാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് മുംബൈ നാനാവതി, സ്പെയിൻ, കൊൽക്കത്ത എന്നിവിടങ്ങളിൽ വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുകയും ചെയ്തു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ മുൻകൈയെടുത്താണ് സ്പെയിനിൽ പരിശോധന നടത്തിയത്. കളി തുടരുന്നത് ജീവൻ അപായപ്പെടുത്തുമെന്നാണ് വിദഗ്േധാപദേശം. ''പ്രതിഭയും മികവുമുള്ള ഫുട്ബാളറാണ് അൻവർ. പക്ഷേ, അദ്ദേഹത്തിെൻറ ജീവൻ അപായത്തിലാക്കാനാവില്ല. സുഖമായിരിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു'' -എ.െഎ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.
ആരോഗ്യവസ്ഥ പുറത്തുവന്നതോടെ മുംബൈ സിറ്റി എഫ്.സി കരാർ റദ്ദാക്കിയിരുന്നു. നിലവിൽ മുഹമ്മദൻസിെൻറ താരമാണ് അൻവർ. ഡോക്ടർമാരും ഫുട്ബാൾ സംഘാടകരും മുന്നറിയിപ്പ് നൽകുേമ്പാഴും വ്യാഴാഴ്ച കൊൽക്കത്തയിൽ പരിശോധനക്കെത്തിയ അൻവർ ശുഭാപ്തിവിശ്വാസത്തിലാണ്. ''എനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. എനിക്ക് കളിക്കണം. ഫുട്ബാളിൽ മികച്ച കരിയർ കെട്ടിപ്പടുക്കണം'' -20കാരെൻറ ആത്മവിശ്വാസത്തിന് പ്രാർഥനയോടെ ഫുട്ബാൾ ലോകവും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.