ന്യൂഡൽഹി: ബംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എൽ േപ്ലഓഫിൽ കളിക്കിടെ പിന്മാറിയ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. അച്ചടക്കലംഘനത്തിന് നാലു കോടി രൂപ പിഴയിട്ടതിലുള്ള അപ്പീൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തള്ളി. അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളിൽനിന്ന് വിലക്കുമേർപ്പെടുത്തിയതിനെതിരെ കോച്ച് ഇവാൻ വുകുമാനോവിച് നൽകിയ അപേക്ഷയും എ.ഐ.എഫ്.എഫ് അപ്പീൽ കമ്മിറ്റി തള്ളി. അച്ചടക്കസമിതിയുടെ തീരുമാനം ശരിവെച്ച അപ്പീൽ കമ്മിറ്റി, രണ്ടാഴ്ചക്കകം പിഴത്തുക അടക്കാനും ഉത്തരവിട്ടു.
ഏതു ടീമിന്റെ ഡ്രസിങ് റൂമിലും ടീം ബെഞ്ചിലും അടുത്ത 10 മത്സരങ്ങളിൽ കോച്ചിന് വിലക്കുണ്ടാകുമെന്ന് അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. ശിക്ഷ ചെറിയ തുകയായി കുറച്ചുതരണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. മാർച്ച് മൂന്നിന് ബംഗളൂരുവിൽ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിയിൽനിന്ന് അധികസമയത്ത് പിന്മാറിയത്. സുനിൽ ഛേത്രി നേടിയ ഗോൾ നിയമപ്രകാരമല്ലെന്ന് ആരോപിച്ചായിരുന്നു അതിരുവിട്ട നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.