റിയോ ഡെ ജനീറോ: ബ്രസീൽ-അർജന്റീന പോരാട്ടം നടക്കുന്ന മാറക്കാന സ്റ്റേഡിയത്തിൽ ആരാധകർ ഏറ്റുമുട്ടി. മത്സരം ആരംഭിക്കുന്നതിന് മുൻപ് തുടങ്ങിയ ഗ്യാലറിയിലെ അസ്വാരസ്യങ്ങൾ അതിരുവിട്ടതിനെ തുടർന്ന് പൊലീസ് ആരാധകരെ അടിച്ചോടിക്കുകയായിരുന്നു.
കളി ആരംഭിക്കാനായി ഇരു ടീമും ഗ്രൗണ്ടിൽ അണിനിരന്ന സമയത്താണ് ഗ്യാലറിയിൽ ആരാധകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ദേശീയ ഗാനം ആലപിക്കുമ്പോൾ ബ്രസീൽ ആരാധകർ കൂവി വിളിച്ചെതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് റിപ്പോർട്ട്. ഇരു ടീം അംഗങ്ങളും ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരാകാൻ നിർദേശിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. തുടർന്ന് കളിക്കാനാകില്ലെന്ന് അറിയിച്ച് അർജന്റീനൻ ടീം ഡ്രസ്സിങ് റൂമിലേക്ക് തന്ന തിരിച്ചുപോയി. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ മറക്കാനയിൽ മത്സരം പുനരാരംഭിച്ചു.
ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ബ്രസീൽ - അർജന്റീന പോരാട്ടം. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയന്റ് മാത്രം നേടി അഞ്ചാം സ്ഥാനത്താണ് കാനറികൾ. 12 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് വർഷം നീണ്ട ഇടവേളക്ക് ശേഷം ബ്രസീൽ-അർജന്റീന പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്ബാൾ ലോകം. 2021 നവംബറിൽ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ഇരു ടീമും അവസാനമായി മുഖാമുഖം വന്നത്. കളി ഗോൾരഹിത സമനിലയിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.