അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; മെസ്സിക്കൊപ്പം അണിനിരക്കുന്നത് ഗർനാചോ ഉൾപ്പെടെയുള്ള യുവരക്തങ്ങൾ

ബ്യൂണസ്​ ഐറിസ്: ഈ മാസം നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസം താരം ലയണൽ മെസ്സി നയിക്കുന്ന ടീമിൽ യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള ടീമിനെയാണ് കോച്ച് ലയണൽ സ്‌കലോനി പ്രഖ്യാപിച്ചത്.

ബ്രൈറ്റണിൻ്റെ വാലൻ്റൈൻ ബാർകോയെയും ഫാകുണ്ടോ ബ്യൂണനോട്ടെയെയും സ്കലോനി ടീമിൽ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അലജാൻഡ്രോ ഗർനാചോയും ടീമിലിടം നേടി.  യു.എസിലാണ് രണ്ട് സൗഹൃദ പോരാട്ടങ്ങളും. മാർച്ച് 22ന് ഫിലാഡൽഫിയയിൽ എൽ സാൽവഡോറിനെതിരെയും രണ്ടാമത്തേത് മാർച്ച് 26ന് ലോസ് ഏഞ്ചൽസിൽ കോസ്റ്റാറിക്കക്കെതിരെയുമാണ് നടക്കുക. 

അർജന്റീന ടീം

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), വാൾട്ടർ ബെനിറ്റസ് (പിഎസ്.വി), എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല).

ഡിഫൻഡർമാർ: ജർമൻ പെസെല്ല (റിയൽ ബെറ്റിസ്), നെഹുവെൻ പെരെസ് (ഉഡിനീസ്), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ക്രിസ്റ്റ്യൻ റൊമേരോ (ടോട്ടനം ഹോട്സ്പർ) നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), മാർക്കോസ് സെനെസി (ബോൺമൗത്ത്), നഹുവൽ മൊളിന (അത്ലറ്റികോ മാഡ്രിഡ്), മാഡ്രിഡ്‌ കോളിന (ബാർകോൻറൈറ്റ്), വാലൻറീൻ ബാഴ്സോ (ബ്രൈറ്റൺ).

മിഡ്ഫീൽഡർമാർ: എസെക്വൽ പാലാസിയോസ് (ബയർ ലെവർകുസെൻ), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്), ലിയാൻഡ്രോ പരേഡസ് (എ.എസ് റോമ), അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), എൻസോ ഫെർണാണ്ടസ് (ചെൽസി), ജിയോവാനി ലോ സെൽസോ (ടോട്ടനം ഹോട്സ്പർ).

ഫോർവേഡ്‌സ്: നിക്കോളാസ് ഗോൺസാലസ് (ഫിയോറൻ്റീന), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുനൈറ്റഡ് ) ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈറ്റൺ ), വാലൻ്റൈൻ കാർബോണി (മോൻസ) ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക), ലയണൽ മെസ്സി (ഇൻറർ മയാമി), ഹൂലിയൻ ആൽവാരസ് (മാൻസെറ്ററോസ്) റോമ), പൗലോ ഡിബാല (എ.എസ്.റോമ). 

Tags:    
News Summary - Argentina squad announced; The team led by Messi is full of young players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.