ജിയോനിയ/ബ്രസീലിയ: ഗ്രൂപ് റൗണ്ടിലെ തണുപ്പൻ കളി മാറ്റിവെക്കാൻ അർജൻറീനക്ക് സമയമായി. ക്വാർട്ടറിൽ ഇന്നത്തെ എതരാളികളായ എക്വഡോർ ദുർബലരാണെങ്കിലും അവസാന കളിയിൽ ബ്രസീലിനെ തളച്ചവരാണ്. നാലിൽ മൂന്നു ജയവും ഒരു സമനിലയുമായി 10 പോയൻറുമായി ഗ്രൂപ് എ ചാമ്പ്യന്മാരായാണ് അർജൻറീന നോക്കൗട്ടിൽ കടന്നത്. എക്വഡോറാവട്ടെ ഒരു കളിയും ജയിക്കാതെ മൂന്ന് സമനിലയിൽനിന്നുള്ള മൂന്നു പോയൻറുമായി ബി ഗ്രൂപ്പിൽ നാലാമതായാണ് മുന്നേറിയത്.
മൂന്നു ഗോളും രണ്ടു അസിസ്റ്റുമായി ഫോമിലുള്ള സൂപ്പർതാരം ലയണൽ മെസ്സി തന്നെയാണ് അർജൻറീനയുടെ കരുത്ത്. പുതുതാരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോ, പാപു ഗോമസ് തുടങ്ങിയവരുടെ ഫോമും കോച്ച് ലയണൽ സ്കലോണിക്ക് പ്രതീക്ഷ നൽകുന്നു.
മറ്റൊരു ക്വാർട്ടറിൽ ഉറുഗ്വായ് കൊളംബിയയെ നേരിടും. ഗ്രൂപ് എയിൽ രണ്ടു ജയവും ഒരു സമനിലയുമായി അർജൻറീനക്ക് പിറകിൽ രണ്ടാമതായാണ് ഉറുഗ്വായ് (7) ക്വാർട്ടറിലെത്തിയത്. വേണ്ടത്ര ഫോമിലല്ലെങ്കിലും നിർണായക മത്സരങ്ങൾ ജയിച്ചാണ് ഓസ്കാർ ടബരെസിെൻറ ടീമിെൻറ വരവ്. കൊളംബിയ ഒരു ജയവും ഒരു സമനിലയുമായി നാലു പോയേൻറാടെ ഗ്രൂപ് ബിയിൽ മൂന്നാമതായാണ് ക്വാർട്ടറിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.