ഫിലാഡെൽഫിയ: സൗഹൃദ മത്സരത്തിൽ എൽ സാൽവദോറിനെ 3-0ന് പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ അർജന്‍റീന. 16ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോ, 42ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ്, 52ാം മിനിറ്റിൽ ജിയോവാനി ലോസെൽസോ എന്നിവർ അർജന്‍റീനയ്ക്കായി ഗോളുകൾ നേടി.
സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്‍റീന ഇറങ്ങിയത്. എന്നാൽ, സെൻട്രൽ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിനെതിരെ സമ്പൂർണ ആധിപത്യമാണ് നീലക്കുപ്പായക്കാർ പുലർത്തിയത്. 80 ശതമാനം സമയവും പന്ത് അർജന്‍റീനയുടെ കാലുകളിലായിരുന്നു. ലോക ചാമ്പ്യന്മാർ 24 ഷോട്ടുകൾ തൊടുത്തപ്പോൾ വെറും രണ്ട് ഷോട്ടുകൾ മാത്രമേ എൽ സാൽവദോറിന് സാധിച്ചുള്ളൂ.
മെസ്സിയുടെ അഭാവത്തിൽ സീനിയർ താരം എയ്ഞ്ചൽ ഡി മരിയയാണ് അർജന്‍റീനയെ നയിച്ചത്. ലൗട്ടാരോ മാർട്ടിനസ്, റോഡ്രിഗോ ഡി പോൾ, ലിയാണ്‍ഡ്രോ പരേഡസ്, എന്‍സോ ഫെർണാണ്ടസ്, ജിയോവാനി ലോ സെല്‍സോ, നെഹ്യൂൻ പെരസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഇവാൻ ഗോൺസാലസ്, എമിലിയാനോ മാർട്ടിനസ് എന്നിവർ ആദ്യ ഇലവനിൽ ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.