ഗണ്ണേഴ്​ ട്രാക്കിൽ; ഇ.എഫ്​.എൽ കപ്പിൽ ക്വാർട്ടറിൽ

ലണ്ടൻ: സീസണിലെ ആദ്യത്തിൽ ഒന്നു വിയർത്തെങ്കിലും പോരായ്​മകൾ പരിഹരിച്ച്​ ആഴ്​സനൽ വീണ്ടും ട്രാക്കിൽ. ഇ.എഫ്​.എൽ കപ്പിൽ ലീഡ്​സ്​ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്​ തോൽപിച്ച്​​ ആഴ്​സനൽ ക്വാർട്ടറിൽ പ്രവേശിച്ചു.

കോച്ച്​ മൈക്കൽ ആർടേറ്റയുടെ നിർണായക തീരുമാനങ്ങളാണ്​ മത്സരത്തിന്‍റെ ഗതിനിർണയിച്ചത്​. എഡ്​വാർഡ്​ എൻകേറ്റിയെ സ്​ട്രൈക്കറാക്കി 4-2-3-1 ഫോർമേഷനിലായിരുന്നു ലീഡ്​സിനെതിരെ ആർടേറ്റ തന്ത്രം മെനഞ്ഞത്​. അത്​ ഫലം കാണുകയും ചെയ്​തു.

നിറഞ്ഞൊഴുകി പന്തുമായി കുതിക്കുന്ന ലീഡ്​സിനെ ഗണ്ണേഴ്​സ്​ പോരാളികൾ മനോഹരമായി പൂട്ടി. പ്രതിരോധ താരം ബെൻ വൈറ്റ്​ പരിക്കേറ്റതോടെ പകരക്കാരനായി കാലം ചാ​േമ്പഴ്​സിനെ കളത്തിലിറക്കിയ കോച്ചിന്‍റെ തീരുമാനം ഫലം കണ്ടു. 55ാം മിനിറ്റിൽ പകരക്കാരനായി എത്തി ആ മിനിറ്റിൽ തന്നെ ആദ്യ അവസരം ഗോളാക്കിമാറ്റി താരം ആഴ്​സനലിനെ മുന്നിലെത്തിച്ചു.

69ാം മിനിറ്റിൽ സ്​ട്രൈക്കർ എഡ്​വാർഡ്​ എൻകീറ്റയും ഗോൾ നേടിയതോ​െട ആഴ്​സനൽ സേഫ്​ സോണിലായി. പിന്നീട്​ പ്രതിരോധം കനപ്പിച്ച്​ ജയം പിടിച്ചെടുത്തു. കഴിഞ്ഞ സീസണിൽ ലീഡ്​സ്​ യുനൈറ്റഡിന്‍റെ താരം കൂടിയായിരുന്നു എഡ്​വാർഡ്​ എൻകീറ്റ.

Tags:    
News Summary - Arsenal 2-0 Leeds: Gunners march into Carabao Cup quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.