ലണ്ടൻ: പണം എറിഞ്ഞതൊന്നും വെറുതെയാവില്ല എന്നു തെളിയിച്ച് പ്രീമിയർ ലീഗിൽ ആഴ്സനൽ കുതിപ്പു തുടങ്ങി. പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഫുൾഹാമിനെ 3-0ത്തിന് തോൽപിച്ചാണ് മൈക്കൽ ആർടേറ്റയുടെ ചുണക്കുട്ടികൾ വെന്നിക്കൊടി പാറിച്ചത്.
ഗണ്ണേഴ്സിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി ബ്രസീലുകാരനായ ഗബ്രിയേൽ സാേൻറാസും അസിസ്റ്റുമായി സഹതാരം വില്ല്യനും ശ്രദ്ധേയമായി.
എഫ്.എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് ചാമ്പ്യന്മാരായ ആഴ്സനലിന്, ഇത്തവണ പ്രീമിയർ ലീഗിലേറ്റ് സ്ഥാനക്കയറ്റം ലഭിച്ച ഫുൾഹാം എതിരാളികളേ ആയിരുന്നില്ല. എട്ടാം മിനിറ്റിൽ തന്നെ അലക്സാണ്ട്രെ ലാകസറ്റെയുടെ(8) ഗോളിൽ ഗണ്ണേഴ്സ് പട മുന്നിലെത്തി.
ഗബ്രിയേലിെൻറ ഗോൾ കോർണറിൽ(49ാം മിനിറ്റ്) നിന്നായിരുന്നു. വില്ല്യൻ എടുത്ത കോർണർ കിക്കിന് തലവെച്ചാണ് പ്രതിരോധ താരം ടീമിനായി കന്നിഗോൾ കുറിച്ചത്. പിന്നാലെ സൂപ്പർ താരം പിയറെ എംറിക് ഒബൂമെയാങ്ങും(57) ഗോൾ നേടിയതോടെ ഗണ്ണേഴ്സ് ജയം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.