ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തർ വിരുന്നൊരുക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ പോരാട്ടങ്ങൾക്കുള്ള വേദികൾ പ്രഖ്യാപിച്ചു. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന വൻകരയുടെ മേളക്ക് ലോകകപ്പ് വേദികൾ ഉൾപ്പെടെ എട്ട് സ്റ്റേഡിയങ്ങളാണ് പ്രഖ്യാപിച്ചത്.
ലോകകപ്പിന് ഇടമൊരുക്കിയ ലുസൈൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവ ഒഴികെ എല്ലാ ഇടങ്ങളിലും ഏഷ്യാകപ്പ് മത്സരങ്ങൾ അരങ്ങേറും. അൽ ജനൂബ് സ്റ്റേഡിയം, അൽ ബെയ്ത് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, എജ്യൂക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം എന്നിവക്കു പുറമെ, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയാണ് വേദി.
2023 എ.എഫ്.സി ഏഷ്യൻ കപ്പിന് ചൈനയായിരുന്നു വേദിയാകേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് ഭീഷണിയെ തുടർന്ന് ടൂർണമെന്റ് ആതിഥേയത്വത്തിൽനിന്നു അവർ പിൻമാറിയ സാഹചര്യത്തിലാണ് ഖത്തർ ആതിഥേയരായത്. ഇന്ത്യ ഉൾപ്പെടെ 24 ടീമുകളാണ് വൻകരയുടെ പോരാട്ടത്തിൽ മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.