ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി-ബൊറൂസിയ ഡോർട്മുണ്ട് മത്സരത്തിെൻറ ഇടവേളയിൽ നോർവേനിയൻ സൂപ്പർതാരം ഏർലിങ് ഹാലൻറിനോട് ഓട്ടോഗ്രാഫ് വാങ്ങിയ ലൈൻ റഫറിക്ക് സസ്പെൻഷൻ. റുമേനിയൻ റഫറി ഓക്ടാവിയൻ സോവ്റെക്കാണ് ഫുട്ബാൾ അസോസിയേഷെൻറ പണികിട്ടിയത്. ആദ്യ പകുതിയുടെ ഇടവേളയിൽ ടണലിൽ വെച്ചായിരുന്നു റഫറി ഓട്ടോഗ്രാഫ് ചോദിച്ചത്. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ചുവപ്പ്-മഞ്ഞ കാർഡിലാണ് ഹാലൻറ് ഒപ്പിട്ടുനൽകിയത്. ഫിഫ നിയമപ്രകാരം താരങ്ങളുടെ ഓട്ടോഗ്രാഫോ ജഴ്സിയോ റഫറിമാർ മത്സരസമയത്ത് ചോദിക്കാൻ പാടില്ല. വിഡിയോ പുറത്തുവന്നതിനു പിന്നാലെ യുവേഫ റഫറിയെ താക്കീത് ചെയ്തിരുന്നു. എന്നാൽ, ഓക്ടാവിയൻ സോവ്റെക്ക് ഇത് പതിവുള്ളതാണെന്ന് റുമോനിയർ ഫുട്ബാൾ അസോസിയേഷൻ പറഞ്ഞു. ഓട്ടിസം ബാധിച്ചവർക്കുള്ള ഫണ്ട് ശേഖരത്തിനാണ് ഓക്ടാവിയൻ താരങ്ങളുടെ ജഴ്സിയും മറ്റും എടുത്തുെവക്കുന്നത്. ഇവ ലേലത്തിൽെവച്ച് പണം കൈമാറലാെണന്നാണ് ഓക്ടാവിയൻ സോവ്റെ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.