എമി മാർട്ടിനസ് വീണ്ടും ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ

പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള യാഷീൻ ട്രോഫി ആസ്റ്റൺ വില്ലയുടെ അർജന്റീനൻ താരം എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. തുടർച്ചയായി രണ്ടാം വർഷവും പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ താരമാണ് എമി മാർട്ടിനസ്.

അത്‌ലറ്റിക് ക്ലബ് ഗോൾകീപ്പറായ ഉനൈ സൈമണെയും റയൽ മാഡ്രിഡിൻ്റെ ആൻഡ്രി ലുനിനെയും പിന്തള്ളിയാണ് എമി മാർട്ടിനസിനെ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കുന്നത്.

2023-24 സീസണിൽ ആസ്റ്റൺ വില്ലയ്‌ക്കായി 47 മത്സരങ്ങളിൽ ഗ്ലൗ അണിഞ്ഞ താരം 15 ക്ലീൻ ഷീറ്റുകളും അർജൻ്റീനയ്‌ക്കായി ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ക്ലീൻ ഷീറ്റുകളും ഇക്കാലയളവിൽ നേടിയതാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

Tags:    
News Summary - Aston Villa and Argentina goalkeeper Emiliano Martinez retains Yashin Trophy as world's best goalkeeper in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.