റൊ​ണാ​ൾ​ഡോ​യെ പോ​ല​ല്ല, മെ​സ്സി പാ​ടു​പെ​ടും...: ലെ​വ​ൻ​ഡോ​വ്സ്കി

മ്യൂ​ണി​ക്: പ്രാ​യം​കൊ​ണ്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​​ഡോ ല​യ​ണ​ൽ മെ​സ്സി​യു​ടെ ചേ​ട്ട​നാ​യി വ​രും. 34 വ​യ​സ്സു​ണ്ട് ല​യ​ണ​ൽ മെ​സ്സി​ക്ക്. റൊ​ണാ​ൾ​ഡോ​ക്കാ​ക​ട്ടെ ര​ണ്ട് വ​യ​സ്സ് മൂ​പ്പു​ണ്ട്. 36 വ​യ​സ്സ്. ഇ​വ​രെ ര​ണ്ടു​പേ​രു​ടെ​യും അ​നി​യ​നാ​യി വ​രും പോ​ളി​ഷ് താ​രം റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി. വ​യ​സ്സ് 33. പ​ക്ഷേ, മൂ​ത്ത ചേ​ട്ട​നാ​യ റൊ​ണാ​ൾ​ഡോ​യു​ടെ പ്രാ​യ​മാ​കു​മ്പോ​ൾ അ​നി​യ​നാ​യ മെ​സ്സി ഗോ​ള​ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​മെ​ന്നാ​ണ് ഏ​റ്റ​വും ഇ​ള​യ​വ​നാ​യ ലെ​വ​ൻ​ഡോ​വ്സ്കി പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന​ത്.

സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ബാ​ഴ്സ വി​ട്ട് പി.​എ​സ്.​ജി​യി​ലെ​ത്തി​യ മെ​സ്സി​യു​ടെ ക​ളി നോ​ക്കാ​നാ​ണ് ഫി​ഫ​യു​ടെ മി​ക​ച്ച പു​രു​ഷ താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലെ​വ​ൻ​ഡോ​വ്സ്കി സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. മെ​സ്സി​യെ​ക്കാ​ൾ ര​ണ്ടു വ​യ​സ്സ് കൂ​ടു​ത​ലു​ള്ള റൊ​ണാ​ൾ​ഡോ ഈ ​പ്രാ​യ​ത്തി​ലും 'എ​ന്താ ക​ളി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നാ​യി ക​ളി​ക്കു​ന്ന​ത്....' എ​ന്നാ​ണ് ലെ​വ​ൻ​​ഡോ​വ്സ്കി​യു​ടെ വാ​ദം.

'ഏ​തൊ​ക്കെ ടീ​മി​ലേ​ക്ക് ക​ളം​മാ​റി​യാ​ലും റൊ​ണാ​ൾ​ഡോ ഗോ​ള​ടി​ക്കു​ന്ന​ത് തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. പ്രാ​യം ത​ള​ർ​ത്താ​ത്ത വീ​ര്യ​ത്തോ​ടെ റോ​ണോ ഗോ​ള​ടി​ക്കു​ന്നു. എ​ന്നാ​ൽ, റോ​ണോ​യു​ടെ പ്രാ​യ​മെ​ത്തു​മ്പോ​ൾ മെ​സ്സി​യു​ടെ സ്കോ​റി​ങ് വേ​ഗം കു​റ​യും..' ലെ​വ​ൻ​ഡോ​വ്സ്കി ത​ന്റെ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യു​ന്നു.

Tags:    
News Summary - At Cristiano Ronaldo's age, it will be hard for Lionel Messi to maintain his goalscoring level: Lewandowski

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.