അ​ല്‍ അ​സ്ഹ​ര്‍ ഫു​ട്ബാ​ള്‍ പ​താ​ക​യു​മാ​യി ക്ല​ബ് ഭാ​ര​വാ​ഹി​യാ​യ റി​യാ​സ് ബാ​ബു സു​ഹൃ​ത്തി​നൊ​പ്പം ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍

ഖത്തർ സ്റ്റേഡിയത്തിൽ അൽ അസ്ഹറിന്റെ ആവേശക്കൊടിയും

കോ​ട്ട​ക്ക​ല്‍: ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന ഖ​ത്ത​റി​ലെ ഫി​ഫ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​ട്ട​ക്ക​ല്‍ അ​ല്‍ അ​സ്ഹ​ര്‍ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ആ​വേ​ശ​വും. ജ​നു​വ​രി 24 ന് ​ഗ​വ. രാ​ജാ​സ് സ്കൂ​ള്‍ മൈ​താ​ന​ത്ത് തു​ട​ങ്ങു​ന്ന 16ാമ​ത് അ​ല്‍ അ​സ്ഹ​ര്‍ സെ​വ​ന്‍സി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍ഥ​മാ​ണ് പ്ര​വാ​സി ഭാ​ര​വാ​ഹി​ക​ള്‍ ഫി​ഫ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ല്‍ അ​സ്ഹ​ര്‍ പ​താ​ക ഉ​യ​ര്‍ത്തി​യ​ത്. ക്ല​ബി​​ന്റെ പ്ര​വാ​സി ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് ബാ​ബു തോ​ട്ട​ത്തി​ല്‍, ജാ​ബി​ര്‍ കൈ​നി​ക്ക​ര എ​ന്നി​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്താ​ണ് ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ല്‍ അ​സ്ഹ​ര്‍ ഫു​ട്ബാ​ള്‍ ആ​വേ​ശം ആ​ഘോ​ഷ​മാ​ക്കി​യ​ത്. ജാ​ബി​ർ ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ർ​ജ​ന്റീ​ന​ൻ ആ​രാ​ധ​ക​നാ​യ റി​യാ​സ് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നാ​യാ​ണ് ഖ​ത്ത​റി​ലേ​ക്ക് പോ​യ​ത്.

ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ 500 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി​യാ​ണ്. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ, ബു​ഷ്റ ഷ​ബീ​ര്‍ കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ, കൗ​ണ്‍സി​ല​ര്‍ സ​നി​ല, ടി. ​ക​ബീ​ര്‍, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മ​ങ്ങാ​ട്ടി​ല്‍, പ്രി​ന്‍സി​പ്പ​ൽ പ്രേ​മ​ദാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മു​സ്ത​ഫ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ള്‍. എം. ​അ​ബ്ദു​ല്‍ റ​ഷീ​ദ് (ചെ​യ​ര്‍), ശ​ഫീ​ഖ് ന​ടു​ത്തൊ​ടി (ജ​ന. ക​ണ്‍).

Tags:    
News Summary - at the Qatar Stadium The excitement of Al Azhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 02:24 GMT