ടീം ബസിനുനേരെ ആക്രമണം; ലിയോൺ പരിശീലകന് പരിക്ക്

മാഴ്സെ (ഫ്രാൻസ്): ടീം ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഫ്രഞ്ച് ലിഗ് വൺ ക്ലബായ ലിയോണിന്റെ പരിശീലകൻ ഫാബിയോ ഗ്രോസോക്ക് പരിക്ക്. ഞായറാഴ്ച മാഴ്സെയിലാണ് സംഭവം. ഒളിമ്പിക് മാഴ്സെക്കെതിരായ മത്സരത്തിന് വെലോഡ്രോം സ്റ്റേഡിയത്തിലേക്ക് പോകവെ ആരാധകരെന്നു കരുതുന്ന ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു.

ഫാബിയോ‍യുടെ തലക്ക് ആഴത്തിൽ മുറിവുണ്ട്. കാണികൾ സഞ്ചരിച്ച ബസുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഭവത്തെത്തുടർന്ന് മാഴ്സെ-ലിയോൺ മത്സരം മാറ്റിവെച്ചു. ഇരു ടീമും ലിഗ് വണിന്റെ നിലവിലെ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നത്. ഇതാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നു. അതേസമയം, സംഭവത്തിൽ ഒമ്പതു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Attack on Team Bus; Lyon coach injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.