ലോകകപ്പിന് ശേഷം നടക്കുന്ന പി.എസ്.ജിയുടെ ലീഗ് മത്സരത്തിൽ റെഡ് കാർഡ് വാങ്ങി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. രണ്ട് മിനിറ്റിനിടെ രണ്ട് യെല്ലോ കാർഡുകളാണ് നെയ്മർ വാങ്ങിയത്. സ്ട്രാസ്ബെർഗിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. 61ാം മിനിറ്റിലാണ് നെയ്മറിന് ആദ്യ മഞ്ഞക്കാർഡ് ലഭിച്ചത്.
അഡ്രിയാൻ തോംസണെ കൈകൊണ്ട് ഇടിച്ചതിനായിരുന്നു മഞ്ഞക്കാർഡ്. ഇതിന് പിന്നാലെ തന്നെ രണ്ടാം മഞ്ഞക്കാർഡും ലഭിച്ചു. പെനാൽറ്റി നേടാനായി ബോക്സിൽ മനപ്പൂർവം വീണതിനായിരുന്നു റഫറി ക്ലെമന്റ് ടർപിൻ രണ്ടാം മഞ്ഞ കാർഡ് നൽകിയത്. പി.എസ്.ജിയിലെത്തിയതിന് ശേഷം നെയ്മറിന്റെ അഞ്ചാം റെഡ് കാർഡാണിത്.
അതേസമയം, ഇഞ്ചുറി ടൈമിൽ എംബാപ്പ നേടിയ പെനാൽറ്റിയുടെ കരുത്തിൽ സ്ട്രാസ്ബെർഗിനെ പി.എസ്.ജി 2-1 തോൽപ്പിച്ചിരുന്നു. മത്സരത്തിൽ പി.എസ്.ജിയാണ് ആദ്യഗോൾ നേടിയത്. നെയ്മറിന്റെ ക്രോസിൽ നിന്നും 14ാം മിനിറ്റിൽ മാർക്വിനസാണ് പി.എസ്.ജിക്കകായി ഗോൾ നേടിയത്. എന്നാൽ, 51ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ സ്ട്രോസ്ബർഗ് സമനില പിടിച്ചു.
മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച സമയത്താണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി എംബാപ്പ പി.എസ്.ജിയെ തോൽവി ഭാരത്തിൽ നിന്നും രക്ഷിച്ചത്. ലീഗിലെ പോയിന്റ്നിരയിൽ 44 പോയിന്റോടെ പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. സ്ട്രാസ്ബർഗ് നിലവിൽ 19ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.