സാവോപോളോ: അഞ്ചു മാസത്തെ തടങ്കൽ ജീവിതത്തിനൊടുവിൽ ബ്രസീൽ ഇതിഹാസം റൊണാൾഡീന്യോ ജന്മനാട്ടിൽ. വ്യാജ പാസ്പോർട്ട് ഉപേയാഗിച്ച് യാത്രചെയ്ത കേസിൽ പരഗ്വേയിൽ അറസ്റ്റിലായ താരത്തെ 173 ദിവസം നീണ്ട തടങ്കലിനൊടുവിൽ തിങ്കളാഴ്ചയാണ് കോടതി വിട്ടയച്ചത്. ചൊവ്വാഴ്ച സ്വകാര്യ വിമാനത്തിൽ താരം ബ്രസീലിലേക്ക് പറന്നു.
കഴിഞ്ഞ മാർച്ച് ആറിനാണ് റൊണാൾഡീന്യോയും സഹോദരനും ഏജൻറുമായ റോബർടോ അസിസും പരഗ്വേയിൽ അറസ്റ്റിലായത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഇരുവരെയും ഉടൻ ജയിലിലാക്കി. 32 ദിവസം അസുൻസിയോണിലെ ജയിലിൽ കഴിഞ്ഞ താരത്തെ പിന്നീട് ഹോട്ടലിലെ ഹൗസ് അറസ്റ്റിലേക്ക് മാറ്റുകയായിരുന്നു.
16 ലക്ഷം േഡാളർ ജാമ്യത്തുക കെട്ടിവെച്ച ശേഷമാണ് ഹൗസ് അറസ്റ്റ് അനുദവിച്ചത്. പിന്നീട്, മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് മോചനം അനുവദിച്ചത്. 90,000 ഡോളർ (67 ലക്ഷം രൂപ) പിഴ വിധിച്ചു. ഇൗ തുക ഏതെങ്കിലും സന്നദ്ധ സംഘടനക്ക് സംഭാവനയായി നൽകണം എന്ന ഉപാധിയോടെയാണ് മോചനം. സഹോദരൻ അസിസിക്കെതിരെ ബ്രസീലിൽ ക്രിമിനൽ നടപടി തുടരും. രണ്ടു വർഷത്തേക്ക് അദ്ദേഹത്തിന് രാജ്യം വിടാൻ അനുമതിയില്ല. ഒരു സ്വകാര്യ ചടങ്ങിൽ പെങ്കടുക്കാനായി പരഗ്വേയിലെത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.