നാപോളി കോച്ചി​െൻറ വീരവാദങ്ങൾ പൊളിഞ്ഞു; നൂകാമ്പിൽ ബാഴ്​സ തന്നെ രാജാക്കന്മാർ

ബാഴ്​സലോണ: കറ്റാലൻ ടീമി​െൻറ ഫോം ഒൗട്ടിൽ പ്രതീക്ഷയർപ്പിച്ചാണ്​ ഇറ്റാലിയൻ വമ്പന്മാരായ നാപോളി നൂകാമ്പിൽ എത്തിയത്​. എന്നാൽ, തോറ്റുകൊടുക്കാൻ മെസ്സിയും കൂട്ടരും തയാറായില്ല. ചാമ്പ്യൻസ്​ ലീഗ്​ രണ്ടാം പാദത്തിൽ 3-1ന്​ നാപോളിയെ തോൽപിച്ച്​ ബാഴ്​സലോണ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.


ആദ്യ പാദത്തിൽ നാപോളിയെ അവരുടെ തട്ടകത്തിൽ 1-1ന്​ തളച്ചിരുന്നതിനാൽ, ഇരുപാദങ്ങളിലുമായി 4-2ന്​ ജയിച്ചാണ്​ ബാഴ്​സയുടെ പ്രയാണം. നേരത്തെ മത്സരത്തിനു മു​െമ്പ, ഏതു ​ഗ്രൗണ്ടിലും ജയിക്കാൻ ശേഷിയുള്ളവരാണ്​ തങ്ങളെന്ന നാപോളി കോച്ച്​ ഗെനാരോ ഗട്ടൂസോയുടെ വീരവാദങ്ങൾക്കും ഇതോടെ അവസാനമായി.


സൂപ്പർ താരം ലയണൽ മെസ്സി ഫോമിലെത്തിയതോടെയാണ്​ ബാഴ്​സ എതിരാളികളെ അനായാസം അതിജയിച്ചത്​. ആദ്യ പാദത്തിലായിരുന്നു ഗോളുകളെല്ലാം. 10ാം മിനിറ്റിൽ റാകിറ്റിചി​െൻറ ​കോർണർ കിക്കിന്​ തലവെച്ച്​ സെൻട്രൽ ബാക്ക്​​ ക്ലമെൻറ്​ ലിംഗ്​ലെറ്റാണ്​ ആദ്യ ഗോൾ നേടുന്നത്​. 


പിന്നാലെ 23ാം മിനിറ്റിൽ ​ലയണൽ മെസ്സിയുടെ സോ​േളാ ഗോളും വന്നതോടെ ബാഴ്​സ രണ്ടു ഗോളുകൾക്ക്​ മുന്നിലെത്തി. പത്തു മിനിറ്റിനകം മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും 'വാറിൽ' ഹാൻഡ്​ ബോൾ വിധിച്ചതോടെ ഗോൾ അനുവദിച്ചില്ല.


എന്നാൽ, 44ാം മിനിറ്റിൽ ബാഴ്​സയെ വാർ തുണച്ചു. മെസിയെ ബോക്​സിൽ വീഴ്​ത്തിയതിന്​ പെനാൽറ്റി ബാഴ്​സക്ക്​ അനുകൂലം. കിക്കെടുക്കാൻ മെസ്സി സുവാരസിനെ അനുവദിച്ചപ്പോൾ, ഉന്നം തെറ്റാതെ ഉറൂഗ്വായ്​ താരത്തി​െൻറ കിടിലൻ ഗോൾ. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ നാപോളിക്കും പെനാൽറ്റി ലഭിച്ചതോടെ കളി വീണ്ടും ആവേശമായി.


നാപോളിയു​െട സൂപ്പർ താരം ലോറെൻസോ ഇൻസൈൻ( 45+5) ഗോൾ നേടുകയുംചെയ്​തു. എന്നാൽ തിരിച്ചുവരാനുള്ള നാപോളിയുടെ ശ്രമം രണ്ടാം പകുതിയിൽ വിജയിച്ചില്ല. പ്രതിരോധം കനപ്പിച്ച കറ്റാലന്മാർ ഇറ്റലിക്കാരെ തറപറ്റിച്ച്​ ക്വാർട്ടറിലേക്ക്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.