മ്യൂണിക്: ടോട്ടൻഹാം താരം ഹ്യൂങ് മിൻ സൺ ഒറ്റയാൻ മുന്നേറ്റം ഗോളാക്കി ഫിനിഷ് ചെയ്ത കണ്ണഞ്ചിപ്പിക്കുന്ന നീക്കമായിരുന്നു കഴിഞ്ഞ വർഷത്തെ സൂപ്പർ ഗോൾ. ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് ട്രോഫിയും അദ്ദേഹം നേടി.
2021 പിറന്ന് ദിവസങ്ങളേ ആയുള്ളൂ. പ്രധാന കളികളും ഗോളുകളും വരാനിരിക്കുന്നു. എന്നാൽ, ഈ വർഷത്തെ പുഷ്കാസ് ട്രോഫി ഇതിനകം ഒരു ഗോളിന് സമ്മാനിക്കുകയാണ് ആരാധക ലോകം. പുതവർഷപ്പിറ്റേന്ന് ജർമൻ ബുണ്ടസ് ലിഗയിൽ എയ്ട്രാഷ് ഫ്രാങ്ക്ഫുർട്ടിനെതിരെ ബയർ ലെവർകൂസൻ താരം നദീം അമിരി നേടിയ ഗോളിന്. കളിയുടെ ഒമ്പതാം മിനിറ്റിലായിരുന്നു ബാക്ഹീൽ മായാജാലത്തിൽ ഒളിപ്പിച്ച കണ്ണഞ്ചിപ്പിക്കുന്ന ഗോൾ.
ഒറ്റനീക്കത്തിൽ രണ്ട് അതിശയ ടച്ചുകൾ. സഹതാരം േഫ്ലാറിയാൻ റിറ്റ്സിന് നൽകി തിരികെ വാങ്ങിയ ക്ലിപ്പിങ് പാസിൽ തുടങ്ങുന്നു നീക്കം. ബോക്സിനുള്ളിൽ ഒരു ചുവട് മുന്നിലായിരുന്നെങ്കിലും, 360 ഡിഗ്രിയിൽ കറങ്ങി വലതുകാലിൽ കൊളുത്തിയെടുത്ത പന്തിൽ, എതിർ ഗോളി കെവിൻ ട്രാപ്പിെൻറ ഡൈവിങ്ങിനിടെ ബാക്ഹീൽ കൊണ്ട് വലയിലേക്ക് തട്ടിയിട്ട് ഉജ്ജ്വല ഫിനിഷ്.
സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരത്തിൽ ലെവർകൂസൻ 2-1ന് തോറ്റു. എങ്കിലും ജർമൻ യുവതാരമായ നദീം അമിരിയുടെ ഗോൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. 2002ലെ എഫ്.എ കപ്പിൽ ആഴ്സനൽ താരമായിരുന്ന ഡെന്നിസ് ബെർകാംപ് ന്യൂകാസിൽ യുനൈറ്റഡിനെതിരെ കുറിച്ച വണ്ടർ ഗോളിെൻറ റീേപ്ല എന്നാണ് ജർമൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.