മ്യൂണിക്: ലൈപ്സിഷിെൻറ യുവ പരിശീലകൻ യൂലിയൻ നാഗ്ൾസ്മാൻ ബയേൺ മ്യൂണിക്കിലേക്ക്. സ്ഥാനമൊഴിയുന്ന ഹാൻസി ഫ്ലിക്കിെൻറ പിൻഗാമിയായി നാഗ്ൾസ്മാനുമായി കരാറിൽ ഒപ്പിട്ടതായി ബയേൺ അറിയിച്ചു. ജൂലൈ ഒന്നിന് സ്ഥാനമേൽക്കും. 2026 വരെയാണ് കരാർ. പുത്തൻപണത്തിെൻറ കരുത്തിൽ ബുണ്ടസ് ലിഗയിലും ചാമ്പ്യൻസ് ലീഗിലും അട്ടിമറി കുതിപ്പ് നടത്തിയ ലൈപ്സിഷിെൻറ തലച്ചോറായിരുന്നു 33കാരനായ നാഗ്ൾസ്മാൻ. 2020 സീസണിൽ ഇദ്ദേഹത്തിനു കീഴിൽ ടീം ചാമ്പ്യൻസ് ലീഗ് സെമി വരെയെത്തി.
2016ൽ ഹൊഫൻഹീമിലൂടെ സീനിയർ ടീം കോച്ചിങ് കുപ്പായത്തിലെത്തുേമ്പാൾ നാഗ്ൾസ്മാന് 28 വയസ്സായിരുന്നു. ബുണ്ടസ് ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി. തരംതാഴ്ത്ത ഒഴിവാക്കിയ ആദ്യ സീസൺ. അടുത്ത സീസണിൽ നാലാം സ്ഥാനത്തെത്തിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത സമ്മാനിച്ചു. ക്ലബ് കരാർ നീട്ടിയെങ്കിലും 2019ൽ ലൈപ്സിഷിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.