ദോഹ: ഫിഫ ക്ലബ് ലോകകപ്പിെൻറ ഫൈനലില്‍ പ്രവേശിച്ച് ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക്. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയെ 2-0ത്തിന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യന്മാരുടെ കുതിപ്പ്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ മികവിലാണ് ബയേണിെൻറ ജയം. ഈജിപ്ത് ലീഗിലും ആഫ്രിക്കൻ ലീഗിലുമെല്ലാമായി 32 മത്സരങ്ങള്‍ തോല്‍ക്കാതെ കുതിച്ച അല്‍ അഹ്ലിയെ ഏറെ പണിപ്പെട്ടാണ് ബയേൺ മുട്ടുകുത്തിച്ചത്. 17, 86 മിനിറ്റുകളിലാണ് സൂപ്പർ താരം ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ഫൈനലില്‍ കോൺകകാഫ് ചാമ്പ്യന്മാരായ ടൈഗേഴ്സിനെ ബയേണ്‍ നേരിടും.
ക്ലബ് ലോകകപ്പ് വിജയിച്ചാല്‍ ബാഴ്സലോണക്ക് ശേഷം എല്ലാ അന്താരാഷ്ട്ര ക്ലബ് കിരീടങ്ങളും സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം എന്ന റെക്കോഡ് ബയേണിന് സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.