ചാമ്പ്യൻസ് ലീഗ് തോൽവി; ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗൽസ്മാന്‍റെ ജീവന് ഭീഷണി

യുവേഫ ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനോട് തോറ്റ് സെമി കാണാതെ പുറത്തായതിനു പിന്നാലെ ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗൽസ്മാന്‍റെ ജീവനുനേരെ ഭീഷണി. മാതാവിന്‍റെ ജീവനും ഭീഷണിയുണ്ടെന്ന് ജൂലിയൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി 2-1നാണ് സ്പാനിഷ് ക്ലബിനോട് ബയേൺ തോൽവി വഴങ്ങിയത്. ആദ്യപാദത്തിൽ ഒരു ഗോൾ ജയവുമായെത്തിയ വിയ്യാറയൽ, ബയേണിന്‍റെ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു.

ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളാണ് ജൂലിയന് ലഭിച്ചത്. വിമർശനങ്ങൾ സ്വീകരിക്കാൻ ഞാൻ മിടുക്കനാണ്. എന്നാൽ, ഇൻസ്റ്റാൃഗ്രാമിൽ മാത്രം 450 വധ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടെന്നും 34കാരനായ ജൂലിയൻ പ‍റയുന്നു.

എല്ലാ ഭാഗത്തുനിന്നു എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്, അത് സാധാരണമാണ്, എനിക്ക് അതിനെ നേരിടാൻ കഴിയും, ആളുകൾ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരു കാര്യം, പക്ഷേ അവർ ഫുട്ബാൾ പോലും ശ്രദ്ധിക്കാത്ത എന്റെ സ്വന്തം അമ്മയെയും ആക്രമിക്കുകയാണെന്നും ജൂലിയൽ പറഞ്ഞു.

Tags:    
News Summary - Bayern Munich coach Julian Nagelsmann receives death threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.