ബർലിൻ: തൊഴിലാളികൾക്ക് മിനിമം വേതനം നൽകാത്തതിന് ജർമനിയിലെ ചാമ്പ്യൻ ക്ലബായ ബയേൺ മ്യൂണിക്കിന് വൻപിഴയിട്ട് കസ്റ്റംസ് ഓഫിസ്. യൂത്ത് അക്കാദമിയിൽ ജോലിചെയ്തവർക്ക് 2016 മുതൽ 21 വരെ അർഹിച്ച വേതനം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് പേമെന്റ് പിഴകളും സാമൂഹികസുരക്ഷാ പേമെന്റുകളും ഉൾപ്പെടെ ആകെ രണ്ടരലക്ഷം യൂറോ (ഏകദേശം 2.25 കോടി രൂപ) അടക്കാനാണ് മ്യൂണിക് കസ്റ്റംസ് ഓഫിസ് ഉത്തരവിട്ടത്. ക്ലബിനെ താക്കീത് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.