മ്യൂണിക്: ജർമൻ ഫുട്ബാളിൽ ബയേൺ മ്യൂണിക്കിന് പകരംവെക്കാൻ ഇക്കുറിയും മറ്റൊരു പേരില്ല. തുടർച്ചയായി ഒമ്പതാം തവണയും കിരീടം ചൂടി ബവേറിയൻസ് ബുണ്ടസ്ലിഗയിൽ തങ്ങളുടെ ട്രോഫികളുടെ എണ്ണം 31ലെത്തിച്ചു. സീസണിൽ രണ്ട് കളി ബാക്കിനിൽക്കെയാണ് 10 പോയൻറിെൻറ ലീഡിൽ ബയേണിെൻറ വിജയഭേരി. വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ലൈപ്സിഷ് ബൊറൂസിയ ഡോർട്മുണ്ടിനോട് (3-2) തോറ്റതോടെ തന്നെ ബയേൺ ജർമനിയിലെ ചാമ്പ്യന്മാരായി മാറ
32ാം അങ്കത്തിന് ബൊറൂസിയ മൊൻഷൻഗ്ലാഡ്ബാഹിനെ നേരിടാനിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു സന്തോഷവാർത്ത. ശേഷം, അലയൻസ് അറീനയിൽ ഗ്ലാഡ്ബാഹിനെതിരെ ആറ് ഗോളടിച്ച് ബയേൺ കിരീടവിജയം ആഘോഷമാക്കി. സീസണിലെ ഗോൾവേട്ടക്കാരൻ റോബർട് ലെവൻഡോവ്സ്കി ഹാട്രിക്കുമായി വിജയാഘോഷത്തെ മുന്നിൽ നിന്ന് നയിച്ചു. തോമസ് മ്യൂളർ, കിങ്സ്ലി കോമാൻ, ലെറോയ് സാനെ എന്നിവർ കൂടി വലകുലുക്കിയതോടെ ചിത്രം വ്യക്തമായി.ബുണ്ടസ് ലിഗയിലെ 39 ഗോൾ ഉൾപ്പെടെ ലെവൻഡോവ്സ്കിയുടെ സീസണിലെ ആകെ ഗോളുകളുടെ എണ്ണം 46 ആയി.
ഒരുപിടി കിരീടങ്ങൾ സമ്മാനിച്ച് ഹാൻസ് ഫ്ലിക് പടിയിറങ്ങുന്നു
മ്യൂണിക്: ഒന്നര വർഷം നീണ്ട കാലയളവിൽ ബയേണിന് ഒരുപിടി കിരീടങ്ങൾ സമ്മാനിച്ച് കോച്ച് ഹാൻസ് ഫ്ലിക് പടിയിറങ്ങുകയാണ്. കഴിഞ്ഞ സീസൺ പാതിവഴിയിൽ സ്ഥാനമേറ്റ ഫ്ലിക്കിനു കീഴിൽ ബയേൺ നേടിയത് രണ്ട് ബുണ്ടസ് ലിഗ, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ്, ഒരു ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് ഉൾപ്പെടെ ഏഴ് കിരീടങ്ങൾ.
2016ൽ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോളയുടെ പടിയിറക്കത്തിനു പിന്നാലെ, പലകോച്ചുമാരെയും മാറിമാറി പരീക്ഷിച്ചാണ് ബയേൺ അസിസ്റ്റൻറുമാരിൽ ഒരാളായ മുൻ താരം ഫ്ലിക്കിലെത്തുന്നത്. ആഞ്ചലോട്ടിക്കും, യുപ് ഹെയ്ൻകസിനും പിൻഗാമിയായ നികോ കൊവാകിന് ഒന്നര വർഷം സമയംനൽകിയിട്ടും കാര്യമായ നേട്ടമുണ്ടായില്ല.
പകരക്കാരനായി ചുമതലയേറ്റ ഹാൻസ് ഫ്ലിക്ക് അലയൻസ് അറീനയുടെ പടിയിറങ്ങിപ്പോയ െപ്ലയർ മാനേജ്മെൻറും, സൗഹൃദ അന്തരീക്ഷവും, കളി മികവും തിരികെയെത്തിച്ചു. കൊവാക് പരിശീലിപ്പിച്ച അതേ ടീമുമായി യാത്രതുടങ്ങിയ ഫ്ലിക് കിരീടങ്ങൾ ഒാരോന്നായി വെട്ടിപ്പിടിച്ചു. ഗ്വാർഡി യുഗത്തിനു ശേഷം ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും ഉൾപ്പെടെ ഒരുപിടി കിരീടങ്ങൾ. ബയേൺ കരാർ വാഗ്ദാനം ചെയ്തിട്ടും, വിടാനാണ് ഫ്ലിക്കിെൻറ തീരുമാനം. വൈകാതെ ജർമൻ ദേശീയ ടീം പരിശീലകനായി അദ്ദേഹത്തെ കാണാനാവും. ഫ്ലിക്കിന് പകരക്കാരനായി ലൈപ്സിഷിെൻറ യൂലിയൻ നാഗ്ൾസ്മാനുമായി ബയേൺ കരാറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.