ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കഴിഞ്ഞ സീസണിലെ ഫൈനൽ റീേപ്ല.
ഏഴു മാസം മുമ്പ് ലിസ്ബനിൽ കിരീടസ്വപ്നം തകർന്നവരും ഒരു ഗോളിെൻറ ജയത്തോടെ കപ്പുയർത്തിയവരും തമ്മിലാണ് ഇന്നത്തെ പോരാട്ടം. നെയ്മറും എംബാപ്പെയും ഉൾപ്പെടെ ലോകതാരങ്ങളുമായി താരസംഘം കെട്ടിപ്പടുത്ത പി.എസ്.ജിയുടെ സ്വപ്നത്തെ 59ാം മിനിറ്റിലെ ഒരു ഗോളിലായിരുന്നു ബയേൺ തച്ചുടച്ചത്.
ആ പകയുടെ കെടാക്കനലുമായാണ് പി.എസ്.ജി ഇന്ന് മ്യൂണികിലെത്തുന്നത്. കളിമികവിലും സ്ഥിരതയിലും പാരിസുകാരേക്കാൾ ഒരു പടി മുന്നിൽതന്നെയാണ് ബയേൺ.
എങ്കിലും, പുതിയ കോച്ച് മൗറിസിയോ പൊച്ചട്ടിനോക്കു കീഴിൽ പാരിസുകാർ യൂറോപ്യൻ കിരീട സ്വപ്നം വീണ്ടും തുന്നുകയാണ്. മറ്റൊരു ക്വാർട്ടറിൽ യുവൻറസിന് പ്രീക്വാർട്ടറിൽ മടക്കടിക്കറ്റ് നൽകിയ എഫ്.സി പോർടോ ചെൽസിയെ നേരിടും.
കോച്ച് തോമസ് തൂഹലിനു കീഴിൽ അപരാജിതമായ 14 മത്സരം പൂർത്തിയാക്കിയ ചെൽസി, പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോവിച്ചിനു മുന്നിൽ തോറ്റതിെൻറ ക്ഷീണത്തിലാണ് കളത്തിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.