ബംഗളൂരു എഫ്.സി അക്കാദമി സെലക്​ഷൻ ട്രയൽസ് നടത്തുന്നു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ അ​ക്കാ​ദ​മി​യി​ലേ​ക്കു​ള്ള സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ണ്ട​ർ എ​ട്ട്, പ​ത്ത്, 12 വി​ഭാ​ഗ​ത്തി​ലെ അ​ക്കാ​ദ​മി ടീ​മു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സാ​ണ് അ​ശോ​ക് ന​ഗ​റി​ലെ ബം​ഗ​ളൂ​രു ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ക. സെ​പ്റ്റം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ്.

പ​രി​ശീ​ല​നം മാ​ത്ര​മു​ള്ള നോ​ൺ-​റെ​സി​ഡ​ൻ​ഷ്യ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. 2009 ജ​നു​വ​രി ഒ​ന്നി​നും 2015 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച കു​ട്ടി​ക​ൾ​ക്ക് ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാം. അ​ണ്ട​ർ എ​ട്ട് വി​ഭാ​ഗ​ത്തി​ന് സെ​പ്റ്റം​ബ​ർ ആ​റി​നും അ​ണ്ട​ർ പ​ത്ത് വി​ഭാ​ഗ​ത്തി​ന് ഏ​ഴി​നും അ​ണ്ട​ർ 12 വി​ഭാ​ഗ​ത്തി​ന് എ​ട്ടി​നു​മാ​യി​രി​ക്കും ട്ര​യ​ൽ​സ് ന​ട​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8892386170, 8197209753. 

Tags:    
News Summary - bengaluru fc Academy Selection Trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.