ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായി ബെംഗളൂരു എഫ്​.സി പ്ലേ ഓഫ്​ കാണാതെ പുറത്ത്​

ഫറ്റോർദ: അങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗ്​ ചരിത്രത്തിലാദ്യമായി കരുത്തരായ ബെംഗളൂരു എഫ്​.സി പ്ലേ ഒാഫ്​ കാണാതെ പുറത്ത്​. ഏഴാം സീസണിലെ നിർണായക മത്സരത്തിൽ എഫ്​.സി ഗോവയോട്​ തോൽവിയേറ്റുവാങ്ങിയാണ്​ ബിഎഫ്​സി പുറത്തായത്​. ജയത്തോടെ ഗോവ പ്ലേ ഒാഫ്​ സാധ്യതകൾ സജീവമാക്കുകയും ചെയ്​തു. സ്​കോർ 2-1.

ഗോവക്ക്​ വേണ്ടി ഇഗോർ അംഗൂളോയും റദീം തലാങ്ങുമാണ്​ ഗോളടിച്ചത്​. 20 ആം മിനിറ്റിൽ ഗ്ലാൻ മാർട്ടിനസി​െൻറ അസിസ്റ്റിലായിരുന്നു അംഗൂളോയുടെ ഗോൾ. അലക്​സാണ്ടർ ജെസൂരാജി​െൻറ അസിസ്റ്റിൽ 23 ആം മിനിറ്റിലായിരുന്നു തലാങ്​ വലകുലുക്കിയത്​. 33 ആം മിനിറ്റിൽ സുരേഷ്​ വാജ്​ജം ബെംഗളൂരുവിന്​ വേണ്ടി ആശ്വാസ ഗോൾ നേടി. 

Tags:    
News Summary - Bengaluru FCs play-off hopes dashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.