യൂറോ കപ്പിന് മുന്നൊരുക്കമായുള്ള സൗഹൃദ മത്സരങ്ങളിൽ നിലവിലെ റണ്ണേഴ്സപ്പായ ഫ്രാൻസിന് മികച്ച വിജയം. കരുത്തരായ ഇംഗ്ലണ്ടും ജയം നേടിയപ്പോൾ ജർമനിയും നെതർലൻഡ്സും സമനില വഴങ്ങി. ഫ്രാൻസ് 3-0ത്തിന് വെയിൽസിനെ മുക്കിയപ്പോൾ ഇംഗ്ലണ്ട് 1-0ത്തിന് ഓസ്ട്രിയയെയാണ് മറികടന്നത്. ജർമനിയെ ഡെന്മാർക്ക് 1-1നും നെതർലൻഡ്സിനെ സ്കോട്ട്ലൻഡ് 2-2നും സമനിലയിൽ പൂട്ടുകയായിരുന്നു.
അഞ്ചു വർഷത്തിനുശേഷം ദേശീയ ജഴ്സിയിൽ തിരിച്ചെത്തിയ കരീം ബെൻസേമ പെനാൽറ്റി പാഴാക്കിയ കളിയിൽ കിലിയൻ എംബാപ്പെയും അേൻറായിൻ ഗ്രീസ്മാനും ഉസ്മാനെ ഡെംബലെയുമാണ് ഫ്രാൻസിെൻറ ഗോളുകൾ നേടിയത്. ഡിഫൻഡർ നികോ വില്യംസ് ഗോളിലേക്കുള്ള പന്ത് കൈെകാണ്ട് തടഞ്ഞതിന് ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് പത്ത് പേരുമായാണ് വെയിൽസ് ഒരു മണിക്കൂറിലധികം പന്തുതട്ടിയത്. ഇതിനുലഭിച്ച സ്പോട്ട് കിക്കാണ് ബെൻസേമ പാഴാക്കിയത്. ഓസ്ട്രിയക്കെതിരെ തെൻറ ആദ്യ അന്താരാഷ്ട്ര ഗോളുമായി യുവതാരം ബുകായോ സാകയാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.
ഫ്ലോറിയൻ ന്യൂഹൗസിലൂടെ മുന്നിലെത്തിയ ജർമനിയെ യൂസുഫ് പോൾസെൻറ ഗോളിലാണ് ഡെന്മാർക് തളച്ചത്. സ്ട്രൈക്കർ മെംഫസ് ഡിപായിയുടെ ഇരട്ട ഗോളുകളാണ് സ്കോട്ട്ലൻഡിനെതിരെ നെതർലൻഡ്സിനെ രക്ഷിച്ചത്. ജാക്ക് ഹെൻഡ്രി, കെവിൻ നിസ്ബെറ്റ് എന്നിവരിലൂടെ രണ്ടുവട്ടം മുന്നിൽ കടന്ന സ്കോട്ട്ലൻഡിനെതിരെ രണ്ടു വട്ടവും ഡിപായ് ഡച്ചുപടക്ക് സമനില നൽകുകയായിരുന്നു. 89ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു ലിയോൺ സ്ട്രൈക്കറുടെ രണ്ടാം സമനില ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.