എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി പദവിക്കായി വിലപേശലെന്ന് ബൂട്ടിയ; നിഷേധിച്ച് ഷാജി പ്രഭാകരൻ

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച് തോൽവിയറിഞ്ഞ മുൻ ദേശീയ താരം ബൈച്യുങ് ബൂട്ടിയ മറ്റൊരാരോപണവുമായി രംഗത്ത്. ജനറൽ സെക്രട്ടറി പദത്തിലേക്ക് വിലപേശൽ നടന്നതായി സംശയിക്കുന്നുവെന്നാണ് ഭൂട്ടിയയുടെ പരാതി.

വോട്ടറായ വ്യക്തിയെ ശമ്പളം നൽകുന്ന പദവിയിൽ നിയമിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബാൾ ഡൽഹി ഇലക്ടറൽ കോളജ് പ്രതിനിധിയായിരുന്നു ജനറൽ സെക്രട്ടറി പദവിയിലെത്തിയ ഷാജി പ്രഭാകരൻ. ഭൂട്ടിയയെ മറികടന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ കല്യാൻ ചൗബേ പ്രസിഡന്റ് പദവിയിലെത്തിയതിന്റെ പിറ്റേന്നായിരുന്നു മലയാളിയായ ഷാജി പ്രഭാകരൻ ജനറൽ സെക്രട്ടറിയാകുന്നത്.

തന്റെ പരാതി അടുത്ത തിങ്കളാഴ്ച നടക്കുന്ന ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗ അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും ബൂട്ടിയ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.