കൊച്ചി: നവംബറില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ (സൗത്ത് സോണ്‍ 2021_-22) കേരള ടീമിെൻറ ഹെഡ് കോച്ചായി ബിനോ ജോര്‍ജിനെ നിയമിച്ചു. ടി.ജി. പുരുഷോത്തമനാണ് അസിസ്റ്റൻറ് കോച്ചെന്നും കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു.
നിലവിൽ ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബ് കേരള യുനൈറ്റഡ് എഫ്.സിയുടെ ഹെഡ് കോച്ചാണ് ബിനോ ജോർജ്. കേരളത്തിൽനിന്നുള്ള ആദ്യ എ.എഫ്.സി പ്രഫഷനൽ കോച്ചിങ് ഡിേപ്ലാമധാരിയും ഈ തൃശൂർ സ്വദേശിയാണ്.
പ്രഫഷനൽ ഫുട്ബാൾ ജീവിതത്തിന് തുടക്കം കുറിച്ചത് 1997 ഗോവ മർമുഗോവ പോർട്ട് ട്രസ്റ്റ് ടീമിലൂടെയാണ്. 1998ൽ കൊൽക്കത്ത മുഹമ്മദൻ സ്പോർട്ടിങ് ക്ലബിൽ ചേർന്നു. 2000ൽ ബംഗളൂരു യു.ബി ക്ലബിലും തുടർന്ന് കേരളത്തിലേക്ക് മടങ്ങി 2002ൽ എഫ്.സി കൊച്ചിയിലും അംഗമായി.
ദേശീയ ഗെയിംസിന് കേരള ടീമിനെയും അതോടൊപ്പം വിവ കേരള എഫ്.സിയെയും പരിശീലിപ്പിച്ചാണ് കോച്ചിങ് ജീവിതത്തിലേക്ക് കടന്നത്. കേരള ബ്ലാസ്റ്റേഴ്സിെൻറ റിസർവ് ടീം കോച്ചാണ് ടി.ജി. പുരുഷോത്തമൻ. 2019-_20 സന്തോഷ് ട്രോഫി ടീമിെൻറ അസി. കോച്ചായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.