മലപ്പുറം: ഐ ലീഗ് രണ്ടാം ഡിവിഷന് തയാറെടുക്കുന്ന കേരള യുനൈറ്റഡ് എഫ്.സിയുടെ മുഖ്യപരിശീലകനായി ബിനോ ജോർജ് ചുമതലയേറ്റു. നാലുവർഷമായി ഗോകുലം കേരള എഫ്.സിയുടെ ഭാഗമായിരുന്നു. വിവ കേരളയുടെ സഹപരിശീലകനായായിരുന്നു തുടക്കം. തുടർന്ന് കേരള ടീമിനെയടക്കം പരിശീലിപ്പിച്ചു.
കേരള യുനൈറ്റഡ് കുടുംബത്തിൽ ചേർന്നതിൽ അഭിമാനിക്കുന്നതായി ബിനോ ജോർജ് പറഞ്ഞു. ഗോകുലത്തിൽ വഹിച്ചിരുന്ന ടെക്നിക്കൽ ഡയറക്ടർ പദവിയിൽനിന്ന് ഒരു പടിയിറങ്ങി തിരികെ പരിശീലനത്തിൽ ശ്രദ്ധിക്കുകയാണ്. യുനൈറ്റഡിനെ ഭാവിയിൽ ഉന്നതങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും തൃശൂർ സ്വദേശിയായ ബിനോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.