ലിസ്ബൺ: ചാമ്പ്യൻസ് ലീഗിലെ ആറാമത് കിരീടം നേടി ബയേൺ മ്യൂണിക് രാജാക്കൻമാരായ രാവിലും അമേരിക്കയിൽ വംശീയ കൊലപാതകത്തിന് ഇരയായി ശ്വാസം മുട്ടി മരിച്ച ജോർജ് േഫ്ലായ്ഡ് അദൃശ്യനായി ഉണ്ടായിരുന്നു. ബയേൺ മ്യൂണികിെൻറ ഓസ്ട്രിയൻ സ്ട്രൈക്കർ ഡേവിഡ് അലാബ ചാമ്പ്യൻസ് ലീഗ് കിരീടം ചേർത്തുവെച്ച് 'ബ്ലാക് ലിവ്സ് സ്റ്റിൽ മാറ്റർ' എന്നെഴുതിയ ടീഷർട്ട് പ്രദർശിപ്പിച്ചാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിച്ചത്.
ജോർജ് േഫ്ലായ്ഡിന് ഐക്യദാർഢ്യവുമായി മുട്ടുകുത്തി നിന്നാണ് ഡേവിഡ് അലാബ പ്രതിഷേധമറിയിച്ചത്. ടീഷർട്ടിെൻറ മറുപുറത്ത് 'meine kraft lieg in jesus' അഥവാ 'എെൻറ ശക്തി ജീസസിൽ കിടക്കുന്നു' എന്നുമെഴുതിയിരുന്നു.
മത്സരത്തിന് ശേഷം പി.എസ്.ജിയുടെ സൂപ്പർതാരം നെയ്മറിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന അലാബയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.