കൊച്ചി: പരിചയസമ്പന്നനായ ഗോൾ കീപ്പർ കരൺജിത് സിങ്ങുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി നീട്ടി. അടുത്ത വർഷംവരെയാണ് കരാർ നീട്ടിയത്. പരിക്കേറ്റ അൽബീനോ ഗോമസിന് പകരമായാണ് ക്ലബ് കഴിഞ്ഞവർഷം കരൺജിത്തുമായി കരാർ ഒപ്പിട്ടത്.
പഞ്ചാബുകാരനായ കരൺജിത് 2004ൽ ജെ.സി.ടി എഫ്.സിയിൽ ചേർന്നു. ആറ് സീസണിൽ ക്ലബിന്റെ ഭാഗമായിരുന്നു. 2010-11ൽ സാൽഗോക്കറിലെത്തി അരങ്ങേറ്റ സീസണിൽതന്നെ ഐ ലീഗ് ചാമ്പ്യൻമാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിൻ എഫ്.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ലും 2017-18ലും ഐ.എസ്.എൽ കിരീടം നേടി. 2021ൽ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരൺജിത് ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്.
17 തവണ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള കരൺജിത് 118 സേവുകൾ നടത്തി. 13 കളിയിൽ ഗോൾ വഴങ്ങിയില്ലെന്ന റെക്കോഡുമുണ്ട്. മുമ്പ് ബിജോയ് വർഗീസ്, ജിക്സ്ൺ സിങ്, മാർകോ ലെസ്കോവിച്ച്, പ്രഭ്സുഖൻ ഗിൽ എന്നിവരുടെ കരാർ നീട്ടിയതായി കെ.ബി.എഫ്.സി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.