കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ചൊവ്വാഴ്ച പ്രീ സീസൺ പരിശീലനത്തിനായി ഗ്രൗണ്ടിലേക്കിറങ്ങുന്നു. സൂപ്പർതാരം സഹൽ അബ്ദുൽ സമദ് ടീം വിടാനുള്ള നീക്കം അന്തിമഘട്ടത്തിലെത്തിയതിനിടെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനിറങ്ങുന്നത്. സെപ്റ്റംബറിൽ തുടങ്ങുന്ന ഐ.എസ്.എല്ലിനു മുന്നോടിയായാണ് ഔദ്യോഗിക ക്യാമ്പ്.
ഇതിനായി മിക്ക താരങ്ങളും കൊച്ചിയിലെത്തിയിട്ടുണ്ട്. വ്യക്തിപരമായ ചില കാരണങ്ങളാൽ കുറച്ചു ദിവസം ടീമിനൊപ്പം ഉണ്ടാവില്ലെന്നാണ് സഹൽ ടീം മാനേജ്മന്റെിനെ അറിയിച്ചിരിക്കുന്നത്. ജൂലൈ 30ന് ടീം ഡ്യൂറൻഡ് കപ്പിനായി കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കും. സെപ്റ്റംബര്‍ ആദ്യവാരം ഐ.എസ്.എൽ പ്രീ സീസൺ സന്നാഹ മത്സരങ്ങൾക്കായി ദുബൈയിലേക്കും പറക്കും.
ടി.ജി. പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സഹപരിശീലകൻ
പ്രീ സീസൺ പരിശീലനത്തിനിറങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പുതിയ സഹപരിശീലകനായി. മുൻ ഇന്ത്യൻ താരവും ക്ലബിന്റെ റിസർവ് ടീം ഹെഡ് കോച്ചുമായ ടി.ജി.
പുരുഷോത്തമനാണ് പുതിയ സീസണിലെ മഞ്ഞപ്പടയുടെ സഹപരിശീലകൻ. ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാറിൽ അദ്ദേഹം ഒപ്പുവെച്ചു. ക്ലബ് വിട്ട സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിന്റെ പകരക്കാരനാണ് പുരുഷോത്തമൻ.
ഫസ്റ്റ് ടീമിലെ നിലവിലെ പല താരങ്ങളുടെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ച പരിശീലകനെന്ന നിലക്ക് അദ്ദേഹത്തെ കോച്ചിങ് സ്റ്റാഫിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.