ബെർലിൻ: ഒരു ഡസനിലേറെ മുൻനിര താരങ്ങൾ പുറത്തിരുന്നതിനെ തുടർന്ന് തട്ടിക്കൂട്ട് ടീമുമായി ഇറങ്ങിയ ബയേണിന് കരുത്തരായ ബൊറൂസിയ മൊൻഷെൻഗ്ലാഡ്ബാഹിനെതിരെ തോൽവി. റോബർട്ട് ലെവൻഡോവ്സ്കി ആദ്യം ലക്ഷ്യം കണ്ട് ബയേണിനെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് രണ്ടു ഗോളുകൾ വഴങ്ങുകയായിരുന്നു.
ആദ്യ പകുതിയിൽ നാലു മിനിറ്റ് ഇടവേളയിൽ ന്യഹോസ്, ലെയ്നർ എന്നിവരാണ് ഗ്ലാഡ്ബാഹിനായി ലക്ഷ്യം കണ്ടത്. മാനുവൽ നോയർ, ലുക്കാസ് ഹെർണാണ്ടസ്, ലിയോൺ ഗോരെറ്റ്സ്ക, ലിറോയ് സാനെ, അൽഫോൺസോ ഡേവീസ്, കിങ്സ്ലി കോമാൻ എന്നിവരടക്കം ഒമ്പതുപേരാണ് കോവിഡ് ബാധിതരായി ബയേണിൽ പുറത്തിരിക്കേണ്ടിവന്നത്.
അലയൻസ് അറീനയിൽ നടന്ന മത്സരത്തിൽ കാണികൾക്ക് അവസരം അനുവദിച്ചിരുന്നുമില്ല. കളി തോറ്റെങ്കിലും ബയേൺ ഒന്നാം സ്ഥാനത്ത് ഒമ്പതു പോയന്റ് മുന്നിലാണ്. ഒരു കളി കുറച്ചുകളിച്ച ബൊറൂസിയ ഡോർട്മുണ്ട് 34 പോയന്റുമായി രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.