റിയോ ഡെ ജനീറോ: ക്വാർട്ടർ ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട ബ്രസീൽ സ്ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസിന് ഫൈനൽ കളിക്കാനാവില്ല. ഗുരുതര ഫൗളിന് താരത്തെ രണ്ടു മത്സരങ്ങൾ കോൺമെബോൾ വിലക്കിയതോടെയാണ് ഫൈനൽ കളിക്കാനാവില്ലെന്ന് ഉറപ്പായത്. ജെസ്യൂസ് ഇല്ലാതെ സെമി കളിച്ച ബ്രസീൽ പെറുവിനെ തോൽപിച്ച് ഫൈനൽ ടിക്കറ്റ് നേടിയിരുന്നു.
ചിലി താരം എജീനിയോ മിനയെ അപകടകരമായി ഫ്ലയിങ് കിക്ക് ചെയ്തതോടെയാണ് മത്സരത്തിെൻറ ഇടവേളക്ക് തൊട്ടുമുമ്പ് ചുവപ്പ് കാർഡ് കണ്ടത്. 5,000 ഡോളർ പിഴയും താരത്തിന് അടക്കേണ്ടിവന്നു. വിലക്കിനെതിരെ ബ്രസീലിന് അപ്പീൽ ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തിന് കരക്കിരുന്ന് കളികാണേണ്ടിവരുമെന്നുറപ്പായത്.
കഴിഞ്ഞതവണ ബ്രസീൽ പെറുവിനെ തോൽപിച്ച് കോപ കിരീടം നേടുേമ്പാൾ ഒരു ഗോളും അസിസ്റ്റുമായി ജെസ്യൂസ് തിളങ്ങിയിരുന്നു. അന്നും ടാക്ലിങ്ങിന് ജെസ്യൂസ് നേരിട്ട് ചുവപ്പ് കാർഡ് കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.