സാ​വോ​പോ​ളോ (ബ്ര​സീ​ൽ): അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ തു​ട​രു​ന്ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം പെ​ലെ​യെ ചൊ​വ്വാ​ഴ്ച സാ​വോ​പോ​ളോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​രീ​രം നീ​രു​വ​ന്ന നി​ല​യി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ കു​ട​ലി​ലെ മു​ഴ നീ​ക്കം​ചെ​യ്യാ​ൻ പെ​ലെ​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം കീ​മോ​തെ​റ​പ്പി തു​ട​ർ​ന്നു. നി​ല​വി​ൽ കീ​മോ​തെ​റ​പ്പി​യോ​ട് 82കാ​ര​നാ​യ പെ​ലെ​യു​ടെ ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഉ​റ​ക്ക​മി​ല്ലാ​യ്മ​യും പെ​ലെ​യു​ടെ ശ​രീ​രം ത​ള​ർ​ത്തി​യ​താ​യും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Tags:    
News Summary - Brazil legend Pele re-admitted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.