ആശുപത്രിക്കിടക്കയിൽ പെലെക്കരികെ ഒത്തുകൂടി കുടുംബം; അർബുദബാധ അതിഗുരുതരമെന്ന് ഡോക്ടർമാർ

ഫുട്ബാൾ ഇതിഹാസം പെലെയുടെ ആരോഗ്യ നില അതിഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ക്രിസ്മസ് ദിനത്തിൽ ആശുപത്രിക്കിടക്കയിൽ ഒത്തുകൂടി കുടുംബം. ശനിയാഴ്ചയോടെ ആശുപത്രിയിലെത്തിയ കുടുംബം ഇവിടെവെച്ചാണ് ക്രിസ്മസ് ദിനം കഴിച്ചുകൂട്ടിയത്.

പെലെയുടെ അർബുദ ബാധ കൂടുതൽ സങ്കീർണമായതായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർമാർ അറിയിച്ചിരുന്നു. വൃക്കയെയും ഹൃദയത്തെയും രോഗം ബാധിച്ചതിൽ അടിയന്തര പരിചരണം ആവശ്യമാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൻകുടൽ നീക്കം ചെയ്ത ശേഷം ആശുപത്രി സന്ദർശനം പതിവായിരുന്നു. അതിനിടെയാണ് വീണ്ടും ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിയത്.

ആശുപത്രിയിലെത്തിയ കുടുംബം ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. മകൾ കെലി നാഷിമെ​ന്റോയും ഫുട്ബാൾ താരമായിരുന്ന മകൻ എഡീഞ്ഞോയും ആശുപത്രി ചിത്രങ്ങൾ പുറത്തുവിട്ടു. 

Tags:    
News Summary - Brazil soccer legend Pele's family gather at hospital bedside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.