ലാസ് വേഗാസ്: കോപ അമേരിക്കയിലെ നിർണായക മത്സരത്തിൽ പരഗ്വേക്കെതിരെ ബ്രസീൽ 3-0ത്തിന് മുന്നിൽ. 35ാം മിനിറ്റിൽ വിനീഷ്യസാണ് ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ലുക്കാസ് പക്വേറ്റയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 44ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോൾ. ഇക്കുറി സാവിയോക്കായിരുന്നു വലകുലുക്കാനുള്ള ഊഴം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ മൂന്നാം ഗോൾ. വിനീഷ്യസായിരുന്നു വീണ്ടും ബ്രസീലിന് വേണ്ടി ഗോളടിച്ചത്.
ബ്രസീലിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന് തുടക്കമായത്. രണ്ടാം മിനിറ്റിലെ വിനീഷ്യസിന്റെ മുന്നേറ്റം ബ്രസീലിന് അനുകൂലമായി കോർണർ ലഭിക്കാൻ ഇടയാക്കിയെങ്കിലും വലകുലങ്ങിയില്ല. പിന്നീട് നിരന്തരമായി ബ്രസീൽ ആക്രമിച്ച് കളിച്ചുവെങ്കിലും പല ശ്രമങ്ങളും പരഗ്വേയുടെ പ്രതിരോധത്തിൽ തട്ടി വീണു.
ഇതിനിടെ 32ാം മിനിറ്റിൽ ബ്രസീൽ പെനാൽറ്റി നഷ്ടപ്പെടുത്തി. പരഗ്വേയുടെ മിഡ്ഫീൽഡർ അഡ്രിയാൻ ക്യുബാസിന്റെ ഹാൻഡ്ബോളിനായിരുന്നു റഫറി ബ്രസീലിന് പെനാൽറ്റി അനുവദിച്ചത്. എന്നാൽ, ടീമിനായി കിക്കെടുത്ത പക്വേറ്റക്ക് പിഴച്ചു. മത്സരത്തിൽ പന്തടക്കത്തിലും ഓൺ ടാർജറ്റ് ഷോട്ടുകളിലും ബ്രസീലാണ് മുന്നിട്ട് നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.