സാവോപോളോ: ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെയെ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയനാക്കി. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയക്ക് വിേധയനായ പെലെ വിശ്രമത്തിലാണ്.
കാർഡിയോ വാസ്കുലാർ പരിശോധനയിലാണ് പെലെയുടെ വൻകുടലിൽ ട്യൂമർ ശ്രദ്ധയിൽ പെട്ടത്. ആഗസ്റ്റ് 31 മുതൽ 80കാരനായ പെലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പെലെ അബോധാവസ്ഥയിലായി എന്ന തരത്തിൽ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പെലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. 'സുഹൃത്തുക്കളേ, ഞാൻ അബോധാവസ്ഥയിലല്ല. ഞാൻ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാന്‍ കഴിയാതെ പോയ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിയത്' -പെലെ കുറിച്ചു. എന്നാൽ ആശുപത്രിയിൽ തുടരുന്ന വിവരം പെലെ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
സമീപകാലത്തായി നിരവധി ആരോഗ്യപ്രശ്നങ്ങൾ പെലെയെ അലട്ടുന്നുണ്ട്. 2019ൽ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ഇതിഹാസം ഫ്രാൻസിലെ ആശുപത്രിയില്‍ ഏറെ നാൾ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.