മ്യൂണിക്ക്: കപ്പിലേക്ക് ഒരു കളി മാത്രം അകലെ നിൽക്കുന്ന ബയേൺ മ്യൂണിക്കിൽ ആഘോഷം മുഴങ്ങും മുമ്പ് രാജി പ്രഖ്യാപിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്. അവസാന മത്സരത്തിൽ വുൾഫ്സ്ബർഗിനെ 3-2നെ തോൽപിച്ചതോടെ പോയിന്‍റ് പട്ടികയിൽ ഏഴു പോയിന്‍റ് ലീഡ് ഉറപ്പിച്ച ടീം ശനിയാഴ്ച മെയിൻസിനെതിരെ ജയിച്ചാൽ തുടർച്ചയായ ഒമ്പതാം കിരീടമെന്ന റെക്കോഡ് സ്വന്തംപേരിൽ കുറിക്കും.
ആഘോഷം മുഴങ്ങേണ്ട ക്ലബിന് പക്ഷേ, ഇരട്ടി ദുഃഖമായി കഴിഞ്ഞ ആഴ്ചയിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ദുരന്തം മുന്നിലുള്ളതാണ് വില്ലനാകുന്നത്. നിലവിലെ ചാമ്പ്യന്മാരായിട്ടും ക്വാർട്ടറിൽ പി.എസ്.ജിയോട് തോറ്റ് പുറത്താകുകയായിരുന്നു. കഴിഞ്ഞ സീസണിലെ തോൽവിക്ക് മധുര പ്രതികാരമായാണ് പി.എസ്.ജി ബയേണിനെ തകർത്തുവിട്ടത്. ഇതിന്‍റെ പ്രതിഷേധം ശക്തമായതോടെ പരിശീലകൻ ഫ്ലിക് അടുത്ത സീസണിൽ ക്ലബിനൊപ്പമുണ്ടാകാനില്ലെന്ന് നയം വ്യക്തമാക്കുകയായിരുന്നു.
ടീം അടുത്ത ശനിയാഴ്ച മെയിൻസിനെതിരെ ജയം നേടിയാൽ മൂന്നു കളികൾ ബാക്കിനിൽക്കെ കിരീടമുയർത്തുകയെന്ന സ്വപ്ന നേട്ടം സ്വന്തമാക്കുമെങ്കിലും ഫ്ലിക്കിന്‍റെ പ്രഖ്യാപനം അലയൻസ് അറീനയെ ദുഃഖത്തിലാഴ്ത്തി. നിലവിൽ അതല്ല, വിഷയമെന്നും ടീമിന്‍റെ മത്സരങ്ങൾക്കാണ് പ്രാമുഖ്യമെന്നും ക്ലബ് മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.