ബുണ്ടസ്​ ലിഗയിൽ പുതിയ സീസണിലും അഞ്ച്​ പകരക്കാർ


ഫ്രാങ്ക്​ഫർട്ട്​: കോവിഡ്​ മഹാമാരി മൂലം പുതിയ സീസണിലും അഞ്ച്​ സബ്​സ്​റ്റിറ്റ്യൂട്ടുകളെ അനുവദിക്കാൻ ജർമൻ ബുണ്ടസ്​ലിഗ തീരുമാനിച്ചു.

വ്യാഴാഴ്​ച നടന്ന ജർമൻ ഫുട്​ബാൾ ലീഗ്​ മീറ്റിങ്ങിൽ ആദ്യ രണ്ട്​ ലീഗുകളിലുള്ള 36 ക്ലബുകളും അഞ്ചു പകരക്കാരെ ഇറക്കുന്നതിന്​ അനുകൂലിച്ച്​ വോട്ടു​ ചെയ്​തു.

കോവിഡിനു​ശേഷം കളിയാരംഭിച്ചപ്പോൾ ഏർപ്പെടുത്തിയ അഞ്ച്​ പകരക്കാർ സംവിധാനം അവസാനിച്ച്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ മൂന്നു​ പേരിലേക്ക്​ മാറിയിരുന്നു. 2020 മേയിൽ ഒരു കളിയിൽ അഞ്ചു​ പകരക്കാരെ അനുവദിക്കാമെന്ന്​ വ്യക്​തമാക്കിയ ഫിഫ, ഇത്​ 2021ൽ സീസൺ അവസാനിക്കുംവരെ നീട്ടുകയും ചെയ്​തിരുന്നു.

ബുണ്ടസ്​ലിഗയിൽ കാണികളെ ഘട്ടംഘട്ടമായി സ്​റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കാനും തീരുമാനമുണ്ട്​. സെപ്​റ്റംബർ 20ലെ ആദ്യ ഹോം മത്സരത്തിൽ 8500 കാണിക​െള പ്രവേശിപ്പിക്കാൻ ലെപ്​സിഗ്​ തീരുമാനിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.